തനിക്ക് ദാഹിക്കുന്നുവെന്ന യേശുവിന്റെ എളിമയുടെ സ്വരം

​​​​​​​

 
Jesus



'അനന്തരം, എല്ലാം നിറവേറിക്കഴിഞ്ഞുവെന്ന് അറിഞ്ഞ് തിരുവെഴുത്തു പൂര്‍ത്തിയാകാന്‍ വേണ്ടി യേശു പറഞ്ഞു: എനിക്കു ദാഹിക്കുന്നു' (യോഹന്നാന്‍ 19:28).


ഒരുപക്ഷേ 22-ാം സങ്കീര്‍ത്തനം ഒരിക്കല്‍ക്കൂടി ഓര്‍മ്മയിലെത്തിയത് കൊണ്ടാവാം 'എനിക്ക് ദാഹിക്കുന്നു' എന്ന വാക്കുകള്‍ യേശു ഉരുവിട്ടത്. ക്രൂശീകരണത്തിന്റെ ഭാഗമായുള്ള വേദനയുടെ അവശതയില്‍ നിന്നുണ്ടാകുന്ന ശാരീരിക ദാഹത്തെയാണ് യേശുവിന്റെ ഈ വാക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് എളുപ്പം മനസ്സിലാക്കാം. എന്നാല്‍ ഒന്നുകൂടി ഇതോടു കൂട്ടിച്ചേര്‍ക്കാം.

ഏതൊരാളും ചെയ്തേക്കാവുന്നതുപോലെ ഒരു പ്രാഥമിക ആവശ്യം അവിടുന്ന് പ്രകടമാക്കുകയാണ്. തന്റെ ദാഹം വെളിപ്പെടുത്തുന്നതിലൂടെ ഈശോ തന്റെ എളിമയ്ക്ക് തെളിവ് നല്‍കുകയാണ്. ഇത് മാത്രമല്ല, ജീവിച്ചിരിക്കുന്നവരും മരണാസന്നരും, ആരോഗ്യമുള്ളവരും, രോഗികളും, വലിയവരും ചെറിയവരും ആവശ്യക്കാരായി ഒരു പാത്രം വെള്ളം ചോദിക്കുന്ന സകലരുമായി യേശു ഐക്യം പ്രകടിപ്പിക്കുകയാണ്.

(വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, റോം, 30.11.88).

Tags

Share this story

From Around the Web