ലിവര്‍പൂള്‍ ഔര്‍ ലേഡി ക്യൂന്‍ ഓഫ് പീസ് ദേവാലയത്തില്‍ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ തോമാശ്ലീഹായുടെയും സംയുക്ത തിരുനാളിന് സമാപനം

ലിവര്‍പൂള്‍ ഔര്‍ ലേഡി ക്യൂന്‍ ഓഫ് പീസ് ദേവാലയത്തില്‍ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ തോമാശ്ലീഹായുടെയും സംയുക്ത തിരുനാളിന് സമാപനം.
ജൂലൈ 13ന് നടന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് ലദീഞ്ഞും പ്രതിക്ഷണവും നടന്നു.
ആഘോഷമായ തിരുനാള്‍ പ്രതിക്ഷണത്തിന് ഇടവകയിലെ വിവിധ കുടുംബ കൂട്ടായ്മകളുടെ നേതൃത്വത്തില്‍ നടത്തിയ മാതാവിന്റെയും വിശുദ്ധരുടെയും ടാബ്ലോ കൂടുതല്‍ മിഴിവേകി. അതിനുശേഷം സ്നേഹവിരുന്നും ഉല്‍പ്പന്ന വസ്തുക്കളുടെ ലേലവും നടന്നു.
തിരുനാളിന് ഇടവക വികാരി ഫാദര്‍ ജെയിംസ് കോഴിമലയോട് ഒപ്പം ചേര്‍ന്ന് നിന്ന് കൈക്കാ രന്മാരും പാരിഷ് കൗണ്‍സില്‍ അംഗങ്ങളും നേതൃത്വം നല്‍കി. നിനോ തെക്കുംതല തിരുനാള്‍ കണ്‍വീനര്‍ ആയ ഈ തിരുനാളിന് വിവിധ കമ്മിറ്റികളുടെയും ഭക്തസംഘടനകളുടെയും സഹായസഹകരണത്തിന് ഇടവക വികാരി പ്രത്യേകം നന്ദി അര്‍പ്പിച്ചു.
.ദൈവതിരുവചനത്തില്‍ അധിഷ്ഠിതമായ ജീവിതം നയിച്ച് പരിശുദ്ധാത്മാവിനെ ഉള്‍ക്കൊണ്ട് ഈ കാലഘട്ടത്തില്‍ ജീവിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഒപ്പം പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം യാചിച്ച് വിശുദ്ധ തോമാശ്ലീഹായെ പോലെ അടിയുറച്ച വിശ്വാസത്തില്‍ വളര്‍ന്നുവരുവാനും മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഇടവക സമൂഹത്തോട് ആഹ്വാനം ചെയ്തു.