സ്ത്രീകളുടെ അന്തസ്സും സമത്വവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പരിശുദ്ധ സിംഹാസനത്തിന്റെ പ്രതിബദ്ധത ഐക്യരാഷ്ട്രസഭയില്‍ ആവര്‍ത്തിച്ച് വത്തിക്കാന്‍

ന്യൂയോര്‍ക്ക്: സ്ത്രീകളുടെ അന്തസ്സും സമത്വവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പരിശുദ്ധ സിംഹാസനത്തിന്റെ പ്രതിബദ്ധത ഐക്യരാഷ്ട്രസഭയില്‍ ആവര്‍ത്തിച്ച് വത്തിക്കാന്‍.
വത്തിക്കാന്റെ വിദേശകാര്യവകുപ്പ് സെക്രട്ടറി ആര്‍ച്ചുബിഷപ് പോള്‍ ഗാലഗര്‍ ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭയുടെ ആസ്ഥാത്ത് നടത്തിയ പ്രസംഗത്തില്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ മുതല്‍ പ്രായമായവര്‍ വരെയുള്ളവരുടെ അന്തസ്സ് മാനിക്കാതെ സ്ത്രീസമത്വം കൈവരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞു.
ബെയ്ജിംഗില്‍ നടന്ന നാലാമത്തെ സ്ത്രീ-പുരുഷ സമ്മേളനത്തിന്റെ 30-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഐക്യരാഷ്ട്രസഭയിലേക്കുള്ള വത്തിക്കാന്റെ സ്ഥിരം നിരീക്ഷകനായ ആര്‍ച്ചുബിഷപ് ഗാലഗര്‍ ഈ പ്രസംഗം നടത്തിയത്.
ജീവിക്കാനുള്ള അവകാശത്തിന്റെ സംരക്ഷണം മറ്റ് എല്ലാ മൗലികാവകാശങ്ങളുടെയും അടിസ്ഥാനമാണെന്ന് ആര്‍ച്ചുബിഷപ് വ്യക്തമാക്കി.
ഗര്‍ഭിണികള്‍ക്ക് സമഗ്രവും ഗുണമേന്മയുള്ളതുമായ ആരോഗ്യ സംരക്ഷണം നല്‍കണമെന്നും ഗര്‍ഭഛിദ്രം പോലുള്ള തെറ്റായ പരിഹാരമാര്‍ഗങ്ങള്‍ നിരാകരിച്ചുകൊണ്ട് പ്രസവപൂര്‍വ പരിചരണത്തിലേക്കും വിദഗ്ധ പ്രസവപരിചരണത്തിലേക്കും ആരോഗ്യ സംരക്ഷണ സംവിധാനങ്ങളിലേക്കും ശ്രദ്ധിക്കുവാന്‍ ആര്‍ച്ചുബിഷപ് ആഹ്വാനം ചെയ്തു.
സ്ത്രീകള്‍ക്ക് പ്രയോജനകരമല്ലാത്ത ഭിന്നിപ്പിക്കുന്ന വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം, സ്ത്രീകള്‍ക്ക് തുല്യതയും സ്ത്രീത്വത്തോടുള്ള ആദരവും ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത രാജ്യങ്ങള്‍ നിറവേറ്റുമെന്നാണ് പരിശുദ്ധ സിംഹാസനം പ്രതീക്ഷിക്കുന്നതെന്നും ആര്‍ച്ചുബിഷപ് വ്യക്തമാക്കി. പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ അക്രമത്തിന്റെ ഭയാനകമായ തോത് ആശങ്കാജനകമാണ്.
സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ ഒരു തരത്തിലുള്ള അക്രമവും അംഗീകരിക്കാനാവില്ലെന്നും അതിനെ ചെറുക്കണമെന്നും ആര്‍ച്ചുബിഷപ് പറഞ്ഞു.