പാലിയേക്കര ടോള്‍ പിരിവിനുള്ള സ്റ്റേ ഹൈക്കോടതി തിങ്കളാഴ്ചവരെ നീട്ടി. ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും

തൃശ്ശൂര്‍: പാലിയേക്കര ടോള്‍ പിരിവിനുള്ള സ്റ്റേ ഹൈക്കോടതി തിങ്കളാഴ്ചവരെ നീട്ടി. ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. അതേസമയം പാത ഗതാഗത യോഗ്യമാക്കിയോ എന്ന കാര്യം എന്‍എച്ച്എഐ ജില്ലാ കളക്ടറെ അറിയിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
അതേസമയം ടോള്‍ പിരിവിന് അനുമതി നല്‍കണമെന്നാണ് ദേശിയപാത അതോറിറ്റി ഹൈക്കോടതിയില്‍ ഇന്നും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടത്. എന്നാല്‍ അത് അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല. പാത ഗതാഗതയോഗ്യമാക്കുമെന്നും പണി ഉടന്‍ പൂര്‍ത്തിയാക്കുമെന്നും ദേശീയപാത അതോറിറ്റി ഹൈക്കോടതിക്ക് മാസങ്ങള്‍ക്ക് മുന്‍പ് ഉറപ്പുനല്‍കിയിരുന്നു.
ഇക്കാര്യമാണ് ദേശീയപാത അതോറിറ്റി രേഖാമൂലം കളക്ടറെ അറിയിക്കേണ്ടത്. ഈ റിപ്പോര്‍ട്ട് ശരിയാണോ എന്ന് ജില്ലാ കളക്ടര്‍ തിങ്കളാഴ്ച ഹൈക്കോടതിയെ അറിയിക്കണം. തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ഓണ്‍ലൈനായാണ് കോടതി നടപടിയില്‍ പങ്കെടുത്തത്.