പാലിയേക്കരയിലെ ടോള്‍ മരവിപ്പിച്ച ഉത്തരവ് നാളെവരെ ഹൈക്കോടതി നീട്ടി. ഗതാഗത പ്രശ്നം ഭാഗികമായി പരിഹരിച്ചുവെന്ന് തൃശൂര്‍ ജില്ലാ കളക്ടറിന്റെ റിപ്പോര്‍ട്ട്

​​​​​​​

 
TOLL

കൊച്ചി:പാലിയേക്കരയിലെ ടോള്‍ മരവിപ്പിച്ച ഉത്തരവ് നാളെവരെ ഹൈക്കോടതി നീട്ടി. ഇടപ്പള്ളി  മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്കിനെ തുടര്‍ന്ന് ടോള്‍ പിരിവ് തടഞ്ഞ നടപടിയാണ് നീട്ടിയത്.

ഗതാഗത പ്രശ്നം ഭാഗികമായി പരിഹരിച്ചുവെന്ന് തൃശൂര്‍ ജില്ലാ കളക്ടര്‍ കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി. പ്രശ്നങ്ങള്‍ ഉണ്ടായ 18 ഇടങ്ങള്‍ പരിശോധിച്ചുവെന്നും 13 ഇടങ്ങളിലെ പ്രതിസന്ധി പരിഹരിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്.


ബാക്കി ഇടങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ഹര്‍ജി നാളെ വീണ്ടും ഹൈക്കോടതി പരിഗണിക്കും.

Tags

Share this story

From Around the Web