പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ശിരോവസ്ത്ര വിവാദം ആളിക്കത്തിച്ചത് പൂഞ്ഞാറിലെ വർഗീയവാദിയാണെന്ന് തൃണമൂൽ കോൺഗ്രസ് സംസ്ഥാന ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ

 
SAJ MANJAKADAMBIL

പൂഞ്ഞാർ: പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ശിരോവസ്ത്ര വിവാദം ആളിക്കത്തിച്ചത് പൂഞ്ഞാറിലെ വർഗീയവാദിയാണെന്ന് തൃണമൂൽ കോൺഗ്രസ് സംസ്ഥാന ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ. തൃണമൂൽ കോൺഗ്രസ് പൂഞ്ഞാർ മണ്ഡലം കമ്മിറ്റി ഓഫീസ് ഈരാറ്റുപേട്ടയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബി.ജെ.പിയുടെ മുതലെടുപ്പ് രാഷ്ട്രീയമാണ് ഉണ്ടായ വിവാദങ്ങൾക്കു കാരണം. പി.സി. ജോർജും മകനും കേരളത്തിൽ മുസ്ലീം ക്രൈസ്‌തവ സംഘട്ടനം ഉണ്ടാക്കി അതിലൂടെ രാഷ്ട്രീയ മുതലെടുപ്പ് നടത്തുവാനാണ് ശ്രമിക്കുന്നത്. 

അതിന്റെ ഭാഗമാണ് ഇപ്പോൾ നമ്മൾ കണ്ടു കൊണ്ടിരിക്കുന്നത്. മൂവാറ്റുപുഴയിൽ ഒരു പെൺകുട്ടി ആത്മഹത്യ ചെയ്‌തപ്പോൾ അദ്ദേഹം അതിന് വർഗീതയുടെ നിറം കൊടുക്കുകയാണ് ചെയ്‌തത്. ഇതെല്ലാം അവസാനിപ്പിക്കണമെന്നും സജി പറഞ്ഞു.

Tags

Share this story

From Around the Web