സിഎസ്ഐ വൈദികൻ്റെ അറസ്റ്റ് സംഭവിക്കാൻ പാടില്ലാത്തതെന്ന് ഓർത്തഡോക്സ് സഭാധ്യക്ഷൻ. മതേതര രാഷ്ട്രമായ ഇന്ത്യയിൽ ഏത് ആരാധന നടത്തുന്നതിനും മതം പ്രചരിപ്പിക്കുന്നതിനും ഭരണഘടന അനുവാദം നൽകിയിട്ടുണ്ട്
Dec 31, 2025, 21:23 IST
കോട്ടയം: സി.എസ്.ഐ വൈദികൻ്റെ അറസ്റ്റ് സംഭവിക്കാൻ പാടില്ലാത്തതെന്ന് ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ.
മതേതര രാഷ്ട്രമായ ഇന്ത്യയിൽ ഏത് മതത്തിൽ ആരാധന നടത്തുന്നതിനും മതം പ്രചരിപ്പിക്കുന്നതിനും ഭരണഘടന അനുവാദം നൽകിയിട്ടുണ്ട്. അതിന്റെ ഉറപ്പ് എല്ലാവർക്കും ഉണ്ടാകണം.
ഇവിടെ മത ന്യുനപക്ഷങ്ങളെന്നോ ഭൂരിപക്ഷമെന്നോ വ്യത്യാസമില്ല. ഇതിനു വിപരീതമായി പ്രവർത്തിക്കുന്നത് ആരു തന്നെയായാലും അവർ മനുഷ്യ സമൂഹത്തിന് അപമാനമാണ്.
ഇത്തരം പ്രവർത്തനങ്ങൾക്ക് ഒത്താശ ചെയ്യുന്നത് ഏത് ഭരണാധികാരി ആയിരുന്നാലും അദ്ദേഹം ഭരണ ഘടനയ്ക്കു വിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്നും ബാവാ പറഞ്ഞു.