ബിലീവേഴ്‌സ് കോളേജ് ഓഫ് നഴ്‌സിംഗില്‍ ബിരുദസമര്‍പ്പണ ചടങ്ങ് നടന്നു

 
graduation


തിരുവല്ല :  ബിലീവേഴ്‌സ് കോളേജ് ഓഫ് നഴ്‌സിംഗില്‍ വിജയകരമായി പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ബിരുദസമര്‍പ്പണ ചടങ്ങ് നടന്നു. ചടങ്ങിന്റെ ഉദ്ഘാടനം ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്റെ പരമാധ്യക്ഷന്‍ മൊറാന്‍ മോര്‍ സാമുവല്‍ തിയോഫിലസ് മെത്രാപ്പോലീത്ത നിര്‍വഹിച്ചു. 

സമൂഹത്തിന് കാരുണ്യത്തിന്റെ സ്പര്‍ശമേകുന്ന നഴ്‌സിംഗ് പ്രൊഫഷനിലേക്ക് കടക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മെത്രാപ്പോലീത്ത ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

  കേരളാ ആരോഗ്യ സര്‍വകലാശാല സെനറ്റ് അംഗവും ബിലീവേഴ്‌സ് ഈസ്റ്റേണ്‍ സഭയുടെ ഔദ്യോഗികവക്താവും ബിലീവേഴ്‌സ് കോളേജ് ഓഫ് നഴ്‌സിംഗ് കോളേജ് ട്രസ്റ്റിയുമായ റവ.ഫാ സിജോ പന്തപ്പള്ളില്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. 

ആരോഗ്യമേഖലയിലെ മാറുന്ന സാഹചര്യങ്ങളെക്കുറിച്ചും നഴ്‌സുമാരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും റവ.ഫാ സിജോ പന്തപ്പള്ളില്‍ സൂചിപ്പിച്ചു.

 ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ആശുപത്രി ഡയറക്ടറും സി ഇ ഒ യുമായ പ്രൊഫ ഡോ ജോര്‍ജ് ചാണ്ടി മറ്റീത്ര മുഖ്യപ്രഭാഷണം നടത്തി.

 രോഗിയുടെ ശാരീരികവും മാനസികവും ആത്മീയവും സാമൂഹികവുമായ ആരോഗ്യപരിചരണത്തില്‍ നഴ്‌സുമാര്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് പ്രൊഫ ഡോ ജോര്‍ജ് ചാണ്ടി മറ്റീത്ര പറഞ്ഞു.

ബിലീവേഴ്‌സ് ആശുപത്രി ചാപ്ലൈന്‍ റവ.ഫാ തോമസ് വര്‍ഗീസ്, ബിലീവേഴ്‌സ് കോളേജ് ഓഫ് നഴ്‌സിംഗ് പ്രിന്‍സിപ്പല്‍ പ്രൊഫ ഷെറിന്‍ പീറ്റര്‍, അഡ്മിനിസ്‌ട്രേറ്റിവ് ഹെഡ് അഡ്വ പ്രിന്‍സി പി വര്‍ഗീസ്, വൈസ് പ്രിന്‍സിപ്പല്‍ പ്രൊഫ. അനു മാത്യു, എന്നിവര്‍ സംസാരിക്കുകയും ബിരുദധാരികള്‍ക്ക് ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു. 

കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ബിരുദ സര്‍ട്ടിഫിക്കറ്റുകളും മെഡലുകളും ചടങ്ങില്‍ വിതരണം ചെയ്തു. 

കോളേജ് അധികൃതരും അധ്യാപകരും അനധ്യാപകരും വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളും പങ്കെടുത്ത  പ്രൗഢഗംഭീരമായ സദസ്സിലാണ് ബിരുദസമര്‍പ്പണ ചടങ്ങുകള്‍ നടന്നത്.

Tags

Share this story

From Around the Web