സര്‍ക്കാര്‍ ചേര്‍ത്ത് നിര്‍ത്തും; മുണ്ടക്കൈ-ചൂരല്‍മല ദുരിതബാധിതര്‍ക്ക് നല്‍കുന്ന സഹായം അവസാനിപ്പിച്ചെന്ന പ്രചാരണം തെറ്റെന്ന് മന്ത്രി കെ രാജന്‍

 
MINISTER K RAJAN


മുണ്ടക്കൈ-ചൂരല്‍മല ദുരിതബാധിതര്‍ക്ക് നല്‍കുന്ന സഹായം ഡിസംബര്‍ മാസത്തോടെ അവസാനിപ്പിച്ചെന്ന പ്രചാരണം തെറ്റെന്ന് റവന്യൂ മന്ത്രി കെ രാജന്‍.


 ധനസഹായം മൂന്നു മാസം കൂടി നീട്ടാന്‍ നേരത്തെ തീരുമാനിച്ചതാണ്. ബോധപൂര്‍വം ചില കാര്യങ്ങള്‍ മറച്ചു വച്ച് സര്‍ക്കാരിനെതിരെ കുപ്രചരണങ്ങള്‍ നടത്തുന്നത് ശരിയല്ലെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു.

വയനാട് ചൂരല്‍മലയിലെ ദുരിത ബാധിതരെ സര്‍ക്കാര്‍ ചേര്‍ത്ത് നിര്‍ത്തിയാണ് പോകുന്നത്. മാധ്യമങ്ങള്‍ തെറ്റായ പ്രചരണം നടത്തുന്നു. 

ദുരിതബാധിതര്‍ക്ക് നല്‍കുന്ന സഹായം ഡിസംബര്‍ മാസത്തോടെ അവസാനിപ്പിച്ചെന്ന പ്രചരണം തെറ്റാണ്. ധനസഹായം മൂന്നു മാസം കൂടി നീട്ടാന്‍ നേരത്തെ തന്നെ തീരുമാനിച്ചതാണ്. അനാവശ്യ ആശങ്കകള്‍ ഉണ്ടാകേണ്ട കാര്യമില്ല  അദ്ദേഹം പറഞ്ഞു.

വാടക വീട്ടില്‍ താമസിക്കുന്ന ദുരിതബാധിതര്‍ക്ക് അവര്‍ വാടക വീട്ടില്‍ നിന്ന് താമസം മാറുന്നതു വരെ വാടക സര്‍ക്കാര്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.


ഇതുവരെ കൃത്യമായി വാടക സര്‍ക്കാര്‍ നല്‍കുന്നുന്നുണ്ട്. അക്കാര്യത്തില്‍ യാതൊരു വിധ ആശങ്കയും വേണ്ട. കൃത്യമായിട്ടുള്ള നടപടികളാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ബോധപൂര്‍വം ചില കാര്യങ്ങള്‍ മറച്ചു വച്ച് സര്‍ക്കാരിനെതിരെ കുപ്രചരണങ്ങള്‍ നടത്തുന്നത് ശരിയല്ല. 

സര്‍ക്കാരിനെതിരെ വലിയ രീതിയില്‍ കുപ്രചരണങ്ങള്‍ നടത്തുകയാണ്. കോണ്‍ഗ്രസിന് കൂട്ട് പിടിക്കുന്നവരാണ് ഇതിനു പിന്നില്‍. വി.ഡി സതീശന്റെ 300 വീടെന്ന കണക്ക് ഏങ്ങനെയാണെന്ന് മനസിലാകുന്നില്ല  മന്ത്രി രാജന്‍ പറഞ്ഞു.

Tags

Share this story

From Around the Web