സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തി ദിനം ആഴ്ചയില്‍ അഞ്ച് ദിവസമാക്കാന്‍ സര്‍ക്കാര്‍ ആലോചന

 
office

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തി ദിനം ആഴ്ചയില്‍ അഞ്ച് ദിവസമാക്കാന്‍ സര്‍ക്കാര്‍ ആലോചന. ഇത് സംബന്ധിച്ച കാര്യങ്ങള്‍ ആലോചിക്കാന്‍ സര്‍ക്കാര്‍ സര്‍വീസ് സംഘടനകളുടെ യോഗം വിളിച്ചു. അടുത്ത മാസം 11 നാണ് യോഗം.

ചില നിര്‍ദേശങ്ങള്‍ സര്‍ക്കാരിന്റെ മുന്നില്‍ വന്നതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ സര്‍വീസ് സംഘടനകളുടെ യോഗം വിളിച്ചിരിക്കുകയാണ്.

ഒരു സര്‍വീസ് സംഘടനയില്‍ നിന്നും രണ്ട് പ്രതിനിധികള്‍ വീതം യോഗത്തില്‍ പങ്കെടുക്കാനാണ് കത്തില്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഇത് സംബന്ധിച്ചുള്ള അഭിപ്രായങ്ങളും ആശയങ്ങളും മുന്‍കൂട്ടി അറിയിക്കാനുള്ള ഒരു ഇമെയില്‍ വിലാസവും സംഘടനകള്‍ക്ക് നല്‍കിയിരിക്കുന്ന കത്തില്‍ നല്‍കിയിട്ടുണ്ട്. സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ മനസിലാക്കിയ ശേഷമായിരിക്കും വിഷയത്തില്‍ സര്‍വീസ് സംഘനകള്‍ നിലപാട് എടുക്കുകയുള്ളു.

Tags

Share this story

From Around the Web