ഓണ്‍ലൈന്‍ മദ്യ വില്‍പന സര്‍ക്കാര്‍ ആലോചിച്ചിട്ടില്ല. ഹര്‍ഷിത അത്തല്ലൂരിയെ തള്ളി എം.ബി രാജേഷ്

 
m b rajesh



തിരുവനന്തപുരം:ഓണ്‍ലൈന്‍ മദ്യ വില്‍പന സര്‍ക്കാര്‍ ആലോചിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി എം ബി രാജേഷ്. സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി കഴിഞ്ഞുവെന്നും നിലപാട് മദ്യനയം അനുസരിച്ചാണെന്നും അദ്ദേഹം പറഞ്ഞു. ഒരു ഉദ്യോഗസ്ഥയും അതിന് മുകളിലല്ലെന്നും മന്ത്രി വ്യക്തമാക്കി. 

ഓണ്‍ലൈനായി മദ്യവില്‍പ്പന നടത്തുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കട്ടെയെന്ന് ബെവ്‌കോ എംഡി ഹര്‍ഷിത അത്തല്ലൂരി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണവും എത്തിയത്.

ഓണ്‍ലൈന്‍ വഴിയുള്ള മദ്യവില്‍പ്പനയില്‍ ചര്‍ച്ച തുടരട്ടെയെന്നും ഇന്നല്ലെങ്കില്‍ നാളെ സര്‍ക്കാര്‍ അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ഹര്‍ഷിത അത്തല്ലൂരി പറഞ്ഞിരുന്നു. സര്‍ക്കാര്‍ അംഗീകരിച്ചാല്‍ നന്നായിരുന്നുവെന്നും കസ്റ്റമര്‍ക്ക് സംതൃപ്തി ഉണ്ടാകുന്നതാണ് പ്രൊപ്പോസലെന്നും ഹര്‍ഷി അട്ടല്ലൂരി വ്യക്തമാക്കിയിരുന്നു. 

വീട് ബാറാക്കി മാറ്റുമെന്ന വിമര്‍ശനം ശരിയല്ല. 23 വയസിന് മുകളിലുള്ളവര്‍ക്ക് മാത്രമേ ആപ്പ് വഴി മദ്യം നല്‍കൂ. കേരളത്തില്‍ ആവശ്യത്തിന് ഷോപ്പുകള്‍ ഇല്ല. ഷോപ്പുകളില്‍ നിന്നും വാങ്ങുന്നവരും വീട്ടില്‍ കൊണ്ടുപോയാണ് മദ്യപിക്കുന്നതെന്നും ഹര്‍ഷിത അത്തല്ലൂരി പറഞ്ഞിരുന്നു.

ബെവ്‌കോയുടെ പ്രൊപ്പോസല്‍ സര്‍ക്കാര്‍ പൂര്‍ണമായി അം?ഗീകരിക്കുകയോ തള്ളുകയോ ചെയ്തിട്ടില്ല. നിലവില്‍ ഓണ്‍ലൈന്‍ മദ്യ വിതരണത്തിന് എടുത്തുചാടി അനുമതി നല്‍കേണ്ടതില്ല എന്നാണ് സര്‍ക്കാര്‍ നിലപാട്. 


എന്നാല്‍ ബെവ്കോയുടെ പുതുക്കിയ മാനദണ്ഡങ്ങള്‍ അടങ്ങുന്ന പ്രൊപ്പോസല്‍ നടപ്പിലാക്കാന്‍ കഴിയുമോ എന്ന് സര്‍ക്കാര്‍ ചര്‍ച്ച ചെയ്യും. സര്‍ക്കാര്‍ അനുമതി ലഭിച്ചില്ലെങ്കില്‍ ആപ്ലിക്കേഷനില്‍ പണം നല്‍കി ഔട്ട്‌ലെറ്റില്‍ നിന്ന് മദ്യം വാങ്ങുന്നത് പരിശോധിക്കാനാണ് ബെവ്കോ ആലോചന.


 മുന്‍കൂട്ടി ബുക്ക് ചെയ്തു പണമടച്ചു ബാര്‍കോഡുമായി ഔട്ട്‌ലെറ്റിലെത്തിയാല്‍ ഉപഭോക്താവിന് മദ്യം വാങ്ങാന്‍ കഴിയുന്ന രീതിയായിരിക്കും ആദ്യം പരീക്ഷിക്കുക.
 

Tags

Share this story

From Around the Web