സർക്കാരും ഗവര്‍ണറും ഐക്യത്തോടെ പ്രവർത്തിക്കണം, രാഷ്ട്രീയം കൊണ്ടുവരരുത്; സുപ്രീം കോടതി

 
supreme court

ഡൽഹി: താൽകാലിക വിസി നിയമനം സംബന്ധിച്ച ഗവർണർ നൽകിയ ഹർജിയില്‍ സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി. വിസി നിയമനം നീളുന്നത് വിദ്യാർത്ഥികളെയാണ് ബാധിക്കുന്നതെന്ന് സുപ്രീം കോടതി പറഞ്ഞു. ചാൻസിലറും സർക്കാരും ഐക്യത്തോടെയാണ് പ്രവർത്തിക്കേണ്ടത് എന്നും കോടതി വ്യക്തമാക്കി.

സംസ്ഥാന സർക്കാരും ചാൻസലറും കൂടി ആലോചിച്ച് സ്ഥിരം വിസി നിയമനത്തിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ എന്ന് കോടതി ചോദിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിഷയങ്ങൾ ഒരു കോടതിയിലും എത്തരുതെന്നാണ് കരുതുന്നത് എന്ന് കോടതി പറഞ്ഞു.

ഗവർണറുടെ ഹർജി തള്ളിയാൽ എന്താകും സംഭവിക്കുകയെന്ന് കോടതി ചോദിച്ചു. സെർച്ച് കമ്മിറ്റി രൂപീകരിച്ചപ്പോൾ അതിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ച് ഉത്തരവ് നേടിയെന്ന് എ ജി പറഞ്ഞു. സർക്കാരും ചാൻസിലറും തമ്മിലുളള തർക്കത്തിൽ അനുഭവിക്കുന്നത് വിദ്യാർത്ഥികൾ എന്ന് നിരീക്ഷിച്ച കോടതി , ദയവായി രാഷ്ട്രീയം കൊണ്ടുവരരുതെന്നും നിര്‍ദേശിച്ചു.

Tags

Share this story

From Around the Web