ശബരിമലയിലെ സ്വര്‍ണക്കിരീടം നഷ്ടപ്പെട്ടിട്ടില്ലെന്ന് തിരുവാഭരണ കമ്മിഷണര്‍. യഥാര്‍ഥ സ്വര്‍ണക്കിരീടവും ഫാന്‍സി കിരീടങ്ങളും സന്നിധാനത്തെ സ്‌ട്രോങ് റൂമില്‍ തന്നെയുണ്ടെന്ന് കമ്മിഷണര്‍ 
 

 
sabarimala 1


പത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണക്കിരീടം നഷ്ടപ്പെട്ടിട്ടില്ലെന്ന് തിരുവാഭരണ കമ്മിഷണര്‍. യഥാര്‍ഥ സ്വര്‍ണക്കിരീടവും ഫാന്‍സി കിരീടങ്ങളും സന്നിധാനത്തെ സ്‌ട്രോങ് റൂമില്‍ തന്നെയുണ്ടെന്ന് കമ്മിഷണര്‍ വ്യക്തമാക്കി. 

ഭക്തര്‍ തിരുവാഭരണമായി സ്വര്‍ണം മാത്രമല്ല സമര്‍പ്പിക്കുന്നതെന്നും കമ്മിഷണര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട വിശദീകരണം ദേവസ്വം കമ്മിഷണര്‍ക്ക് കൈമാറിയിട്ടുണ്ട്.

തിരുവാഭരണങ്ങളുടെ കണക്കെടുപ്പിനിടെ സ്വര്‍ണക്കിരീടം കാണാതായെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് തിരുവാഭരണ കമ്മിഷണറുടെ വിശദീകരണം. യഥാര്‍ഥ കിരീടവും ഫാന്‍സി കിരീടങ്ങളും സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക വിശദീകരണം.

55.72 പവന്‍ തൂക്കമുള്ള സ്വര്‍ണക്കിരീടം 2012ല്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ഭക്തരാണ് ശബരിമലയില്‍ സമര്‍പ്പിച്ചത്. എന്നാല്‍ നിലവില്‍ സ്‌ട്രോങ് റൂമിലുള്ള കിരീടത്തിന് 240 ഗ്രാം മാത്രമാണ് തൂക്കമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ജസ്റ്റിസ് കെ.ടി ശങ്കരന്റെ നേതൃത്വത്തില്‍ നടത്തിയ തിരുവാഭരണങ്ങളുടെ കണക്കെടുപ്പിന് പിന്നാലെയാണ് സ്വര്‍ണക്കിരീടവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

Tags

Share this story

From Around the Web