കര്‍മ്മലമാതാവിന്റെ ഉത്തരീയം; അറിയേണ്ട 12 കാര്യങ്ങള്‍
'കര്‍മ്മലമാതാവിന്റെ ഉത്തരീയത്തോടുള്ള ഭക്തി ലോകത്തിന്മേല്‍ ആത്മീയവും ലൗകികവുമായ കൃപകളുടെ സമൃദ്ധമായ മഴ വര്‍ഷിച്ചു,'' പയസ് പന്ത്രണ്ടാമന്‍ മാര്‍പാപ്പ ഉത്തരീയത്തെക്കുറിച്ച് പറഞ്ഞ വാക്കുകളാണിത്. കര്‍മ്മല മാതാവിന്റെ ഉത്തരീയം ധരിക്കുന്ന ഏതൊരാളും അറിഞ്ഞിരിക്കേണ്ട 12 പ്രധാനപ്പെട്ട കാര്യങ്ങള്‍ ഇതാ.
1. ഇതൊരു വസ്ത്രമായിരുന്നു
'സ്‌കാപ്പുലര്‍' എന്ന വാക്കിന്റെ അര്‍ഥം 'തോളുകള്‍' എന്നര്‍ഥം വരുന്ന ലാറ്റിന്‍ പദമായ 'സ്‌കാപുലെ'യില്‍ നിന്നാണ്. യഥാര്‍ഥത്തില്‍ സന്യാസിമാര്‍ ജോലിസ്ഥലത്ത് ധരിക്കുന്ന ഒരു തുണികൊണ്ടുള്ള വസ്ത്രമായിരുന്നു ഇത്. കര്‍മ്മലീത്ത സന്യാസിമാര്‍ ഇത് പരിശുദ്ധ മറിയത്തോടുള്ള പ്രത്യേക സമര്‍പ്പണത്തിന്റെ അടയാളമായി സ്വീകരിച്ചു. ക്രിസ്തുവിനോടും സഹോദരങ്ങളോടും ഉള്ള സമര്‍പ്പണത്തിന്റെ അടയാളമായിരുന്നു ഇത്.
2. പരിശുദ്ധ അമ്മയില്‍ നിന്നുള്ള സമ്മാനം
പാരമ്പര്യമനുസരിച്ച്, ഇപ്പോള്‍ അറിയപ്പെടുന്ന ഉത്തരീയം 1251 ജൂലൈ 16-ന് കന്യകാമറിയം തന്നെ വിശുദ്ധ സൈമണ്‍ സ്റ്റോക്കിന് നല്‍കിയതാണ്. പരിശുദ്ധ അമ്മ അദ്ദേഹത്തോട് പറഞ്ഞു: ''ഇത് നിങ്ങള്‍ക്കും എല്ലാ കര്‍മ്മലീത്തര്‍ക്കും ഒരു അടയാളവും പദവിയുമായിരിക്കണം: ഉത്തരീയം ധരിച്ച് മരിക്കുന്ന ആര്‍ക്കും നിത്യാഗ്‌നി അനുഭവിക്കേണ്ടിവരില്ല.'' പിന്നീട്, സഭ ഉത്തരീയ ഭക്തി സാധാരണക്കാരിലേക്കും വ്യാപിപ്പിച്ചു.
3. ഉത്തരീയം ധരിക്കുന്നത് ഒരു നല്ല ശീലമാണ്
പരിശുദ്ധ അമ്മയ്ക്ക് സമര്‍പ്പിച്ചതിന്റെ അടയാളമായി എല്ലാ ഭക്തര്‍ക്കും അനുകരിക്കാവുന്ന ഒരു ചെറിയ ശീലമാണ് ഉത്തരീയം ധരിക്കുന്നത്. തവിട്ട് നിറമുള്ള രണ്ട് ചെറിയ തുണിക്കഷണങ്ങള്‍ കഴുത്തില്‍ ധരിക്കുന്ന ഒരു ചരടാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. ഒന്ന് നെഞ്ചിലും മറ്റൊന്ന് പുറകിലും ധരിക്കുന്നു. ഇത് സാധാരണയായി വസ്ത്രത്തിന് ഉള്ളിലാണ് ധരിക്കുന്നത്.
4. ഇത് ഒരു 'രക്ഷാകവചമല്ല'
ഉത്തരീയം ധരിക്കുന്നത് രക്ഷപ്രധാനം ചെയ്യുകയോ ക്രിസ്തീയ ജീവിതത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ നിന്നുള്ള മോചനമോ അല്ല. ദോഷങ്ങളെ അകറ്റാനും ഭാഗ്യം കൊണ്ടുവരുമെന്നും വിശ്വസിച്ച് ധരിക്കുന്ന വസ്തുവല്ല ഉത്തരീയം എന്ന് മനസിലാക്കുക.
5. ഇത് സേവനത്തിനുള്ള യൂണിഫോമാണ്
സഭാ പിതാവായ വിശുദ്ധ അല്‍ഫോന്‍സ് ലിഗോരി പറഞ്ഞു: ''യൂണിഫോം ധരിക്കുന്നതില്‍ അഭിമാനിക്കുന്നതുപോലെ, തന്റെ സേവനത്തിനായി തങ്ങളെത്തന്നെ സമര്‍പ്പിച്ചിട്ടുണ്ടെന്നും ദൈവമാതാവിന്റെ കുടുംബത്തിലെ അംഗങ്ങളാണെന്നും തെളിയിക്കാന്‍ ഉത്തരീയം ധരിക്കുക. ഇത് ധരിക്കുമ്പോള്‍ നമ്മുടെ മാതാവ് മറിയം സന്തോഷിക്കുന്നു.''
6. ഇതിന് മൂന്ന് അര്‍ഥങ്ങളുണ്ട്
മറിയത്തിന്റെ മാതൃസ്‌നേഹവും സംരക്ഷണവും സഹായവും നല്‍കുന്നു.
7. ഇത് ഒരു കൂദാശയാണ്
ഇത് ഒരു കൂദാശയായി, അതായത്, വിശുദ്ധ ജീവിതം നയിക്കാനും നമ്മുടെ ഭക്തി വര്‍ധിപ്പിക്കാനും സഹായിക്കുന്ന ഒരു അടയാളമായി സഭ അംഗീകരിച്ചിരിക്കുന്നു. കൂദാശകളില്‍ നിന്നും ലഭിക്കുന്നതുപോലെ കൃപകള്‍ ഉത്തരീയം നല്‍കുന്നില്ല. മറിച്ച് ഭക്തിയോടെ സ്വീകരിക്കുകയാണെങ്കില്‍ കര്‍ത്താവിനെ സ്‌നേഹിക്കാനും മാനസാന്തരപ്പെടാനും അത് ഒരുവനെ പ്രേരിപ്പിക്കുന്നു.
8. കത്തോലിക്കനല്ലാത്ത ഒരാള്‍ക്ക് ഇത് നല്‍കാം
ഒരു ദിവസം മരണാസന്നനായ ഒരു വൃദ്ധനെ വി. സ്റ്റോക്കിന്റെ പക്കല്‍ കൊണ്ടുവന്നു. അയാള്‍ ബോധം വീണ്ടെടുത്തപ്പോള്‍, താന്‍ ഒരു കത്തോലിക്കനല്ലെന്നും, തന്റെ സുഹൃത്തുക്കളുടെ പ്രേരണയാല്‍ ഉത്തരീയം ധരിച്ചിരുന്നുവെന്നും, ദിവസവും ഒരു 'നന്മ നിറഞ്ഞ മറിയമേ' പ്രാര്ഥിക്കാറുണ്ടെന്നും വിശുദ്ധനോട് പറഞ്ഞു. മരിക്കുന്നതിന് മുമ്പ് അദ്ദേഹം മാമ്മോദീസായും രോഗിലേപനവും സ്വീകരിച്ചു.
9. ഫാത്തിമയില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ പരിശുദ്ധ അമ്മയുടെ കരങ്ങളില്‍ ഉത്തരീയം കാണപ്പെട്ടു
ഫാത്തിമ മാതാവിന്റെ ദര്‍ശകയായ ലൂസിയയ്ക്ക് മാതാവ് അവസാനമായി പ്രത്യക്ഷപെട്ടപ്പോള്‍ (ഒക്ടോബര്‍ 1917) മറിയം കര്‍മ്മലീത്ത ഉടുപ്പും കൈയില്‍ ഉത്തരീയവും ധരിച്ച് പ്രത്യക്ഷപ്പെട്ടതായും, തന്റെ മക്കള്‍ അത് ഭക്തിയോടെ ധരിക്കണമെന്നും പറഞ്ഞു. തനിക്ക് സ്വയം സമര്‍പ്പിക്കുന്നവര്‍ ഉത്തരീയം സമര്‍പ്പണത്തിന്റെ അടയാളമായി ഉപയോഗിക്കണമെന്നും മറിയം ആവശ്യപ്പെട്ടു.
10. കേടുപാടുകള്‍ സംഭവിക്കാത്ത ഉത്തരീയം
വാഴ്ത്തപ്പെട്ട ഗ്രിഗറി പത്താമന്‍ പാപ്പയെ അടക്കം ചെയ്തത് അദ്ദേഹം ധരിച്ചിരുന്ന ഉത്തരീയത്തോട് കൂടിയാണ്. 600 വര്‍ഷങ്ങള്‍ക്ക് ശേഷം, അദ്ദേഹത്തിന്റെ ശവകുടീരം തുറന്നപ്പോഴും ആ ഉത്തരീയം കേടുകൂടാതെയിരുന്നു. വിശുദ്ധ അല്‍ഫോന്‍സ് ലിഗോരിയുടെ കാര്യത്തിലും സമാനമായത് സംഭവിച്ചു.
വിശുദ്ധ ജോണ്‍ ബോസ്‌കോയും വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനും ഇത് ഉപയോഗിച്ചു, വിശുദ്ധ പീറ്റര്‍ ക്ലാവറിനെ മനസാന്തരത്തിലേക്ക് നയിച്ചതും അദ്ദേഹം തയ്യാറാക്കിയതുമായ ഉത്തരീയത്തോടൊപ്പമാണ് സംസ്‌കരിച്ചത്.
11. ആര്‍ക്കും നിര്‍ബന്ധപൂര്‍വം നല്‍കേണ്ടതില്ല
ഒരു സമൂഹത്തില്‍ ഉത്തരീയം ഉപയോഗിക്കുന്നതാണ് അഭികാമ്യം. കൂടാതെ പരിശുദ്ധ അമ്മയോടുള്ള ആത്മീയ അര്‍ഥവും പ്രതിബദ്ധതയും ഇതിലൂടെ വ്യക്തമായി പ്രകടിപ്പിക്കണം. ആര്‍ക്കും ഇത് നിര്‍ബന്ധപൂര്‍വം നല്‍കേണ്ടതില്ല.
12. ഒരിക്കല്‍ വെഞ്ചരിച്ചാല്‍ വീണ്ടും അത് ഉപയോഗിക്കാം
ഒരിക്കല്‍ വെഞ്ചരിച്ച് സ്വീകരിക്കുന്ന ഉത്തരീയം വീണ്ടും വെഞ്ചരിക്കേണ്ട ആവശ്യമില്ല. അത് ഉപയോഗിക്കാവുന്നതാണ്. പഴകിയ ഉത്തരീയം വെഞ്ചരിച്ചതാണെങ്കില്‍ വലിച്ചെറിയരുത്; ബഹുമാനസൂചകമായി അവ കത്തിക്കുകയോ കുഴിച്ചിടുകയോ ചെയ്യുന്നതാണ് നല്ലത്.