ക്രൈസ്തവരില്‍ നിക്ഷിപ്തമായിരിക്കുന്ന ലക്ഷ്യം
Mar 31, 2026, 21:36 IST
ഞങ്ങൾ പ്രയോജനമില്ലാത്ത ദാസ്സന്മാരാണ്; കടമ നിർവ്വഹിച്ചതേയുള്ളൂ എന്നു പറയുവിൻ (ലൂക്കാ 17:10)
'ഞാൻ കേവലം ഒരു ദാസൻ മാത്രമാണ്'; നമ്മൾ എല്ലാവരും നാം ആയിരിക്കുന്ന സ്ഥലങ്ങളിൽ പുളിപ്പുള്ള മാവ് ആയിരിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു.
നമ്മൾ ക്രിസ്ത്യാനികളില്‍ നിക്ഷിപ്തമായിരിക്കുന്ന ഏറ്റം പരമ പ്രധാനമായ ആയ ലക്ഷ്യം, നിത്യ രക്ഷയും നിത്യജീവനും പ്രാപിക്കുകയെന്നതും അതിനായി മറ്റുള്ളവരെ ഒരുക്കുകയെന്നതുമാണ്.
അതിനായി നമ്മുടെ കുടുംബ ജീവിതത്തിലും, ഇടവകയിലെ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും ജോലിസ്ഥലങ്ങളിലും അതനുസരിച്ച് ജീവിച്ചു കൊണ്ട് നല്ല ഒരു മാതൃക നല്കാന്‍ നാം ബാധ്യസ്ഥരായിരിക്കുന്നു.
(വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ, റോം 17.10.93)