ദൈവകരുണയുടെ പ്രേഷിതരുടെ മഹാസമ്മേളനം ചേര്‍ത്തലയില്‍ ഏപ്രില്‍ 12 ന് 

 
 jesus christ-66

ചേര്‍ത്തല: കേരളത്തിലെ 32 രൂപതകളില്‍ നിന്നുള്ള ബിഷപ്പുമാരും വൈദികരും സന്യസ്തരും അല്മായ പ്രതിനിധികളും പങ്കെടുക്കുന്ന 'ദൈവകരുണയുടെ പ്രേഷിതരുടെ മഹാ സമ്മേളനം' ഏപ്രില്‍ 12 ന് ചേര്‍ത്തലയില്‍ നടക്കും.

 മായിത്തറ സേക്രഡ് ഹാര്‍ട്ട് ഇടവകയുടെ ആതിഥേയത്തത്തില്‍ ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് സമ്മേളനം.

കേരളത്തിലെ മൂന്നു റീത്തുകളില്‍നിന്നുള്ള 32 രൂപതകളിലെ പ്രതിനിധികളടക്കം പതിനായിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. 

പുലര്‍ച്ചെ 12 മണിക്ക്, ദൈവകരുണയുടെ മഹോന്നതദര്‍ശനത്തില്‍ ആയിരത്തോളം യുവാക്കള്‍ സംബന്ധിക്കും.തുടര്‍ന്ന് ആഘോഷമായ ദിവ്യബലി.

ഉച്ചകഴിഞ്ഞ് രണ്ടിന് ഒരുക്ക ശുശ്രൂഷകളോടെ പ്രധാനപരിപാടികള്‍ ആരംഭിക്കും.
മൂന്നിന് നടക്കുന്ന പൊന്തിഫിക്കല്‍ ദിവ്യബലിക്ക് ആര്‍ച്ച് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍, ബിഷപ്പുമാരായ മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, ഡോ. സില്‍വസ്റ്റര്‍ മാര്‍ മക്കാറിയോസ്, ഡോ. ജയിംസ് ആനാപറമ്പില്‍, ഡോ. പോള്‍ ആന്റണി മുല്ലശ്ശേരി എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. ദിവ്യബലിയെത്തുടര്‍ന്ന് ആരാധനയും പ്രത്യേക ദണ്ഡവിമോചന ആശീര്‍വാദവും ഉണ്ടായിരിക്കും. വൈകുന്നേരം അഞ്ചിന് പൊതുസമ്മേളനം.

മായിത്തറ സേക്രഡ് ഹാര്‍ട്ട് ഇടവകയോടൊപ്പം ഗോഡ്സ് ഓണ്‍ മിഷന്‍ അണ്‍ലിമിറ്റഡ്, ഗ്ലോബല്‍ ഡിവൈന്‍ മേഴ്‌സി ഫൗണ്ടേഷന്‍, ദിവീന മിസരി കോര്‍ദിയ ഇന്റര്‍നാഷണല്‍ തുടങ്ങിയ സംഘടനകള്‍ ഈ മഹാസംഗമത്തിന് നേതൃത്വം നല്‍കുന്നു.

Tags

Share this story

From Around the Web