കോട്ടപ്പുറം രൂപതയില്‍ ഫ്രാന്‍സിസ്‌കന്‍ വര്‍ഷം ഉദ്ഘാടനം ചെയ്തു
കോട്ടപ്പുറം: വിശുദ്ധ ഫ്രാന്‍സിസിസ് അസീസ്സിയുടെ 800 -ാം മഹാചരമവാര്‍ഷികത്തോടനുബന്ധിച്ച് ലെയോ പാപ്പ പ്രഖ്യാപിച്ച വിശുദ്ധ ഫ്രാന്‍സിസിന്റെ വര്‍ഷം കോട്ടപ്പുറം രൂപതയില്‍ ഉദ്ഘാടനം ചെയ്തു.
ഇതോടനുബന്ധിച്ച് ഫ്രാന്‍സിസ്‌കന്‍ വൈദീകരാല്‍ സ്ഥാപിതമായ ചിരപുരാതനമായ തുരുത്തിപ്പുറം സെന്റ് ഫ്രാന്‍സിസ് അസീസി പള്ളിയിലെ വിശുദ്ധ കവാടം ആശീര്‍വ്വദിച്ച് കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ വിശ്വാസികള്‍ക്ക് തുറന്നുകൊടുത്തു.
കോട്ടപ്പുറം രൂപതയില്‍ ഫ്രാന്‍സിസ്‌കന്‍ ജൂബിലി വര്‍ഷത്തില്‍ ഔദ്യോഗികമായി ദണ്ഡവിമോചനം നേടുന്നതിനുള്ള ഏക ദേവാലയമായി തിരുത്തിപ്പുറം സെന്റ് ഫ്രാന്‍സിസ് അസീസ്സി പള്ളിയെ പ്രഖ്യാപിച്ചു കൊണ്ടുള്ള ബിഷപ്പ് ഡോ. അംബ്രോസ് പുത്തന്‍വീട്ടിലിന്റെ ഡിക്രി ചാന്‍സലര്‍ റവ.ഡോ ഹെല്‍വസ്റ്റ് റൊസാരിയോ വായിച്ചു.
ഫ്രാന്‍സിസ്‌കന്‍ വര്‍ഷത്തില്‍ കോട്ടപ്പുറം രൂപതയില്‍ നടക്കുന്ന വിവിധ പരിപാടികളുടെ ഉദ്ഘാടനം തിരിതെളിച്ച് ബിഷപ്പ് ഡോ. അംബ്രോസ് നിര്‍വ്വഹിച്ചു.
തുടര്‍ന്ന് നടന്ന പൊന്തിഫിക്കല്‍ ദിവ്യബലിക്ക് ബിഷപ്പ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. രൂപതയിലെ എല്ലാ വൈദീകരും സഹകാര്‍മ്മികരായി. ഫാ. റോബിന്‍ ഡാനിയല്‍ ഒഎഫ്എം വചനസന്ദേശം നല്‍കി.
സന്യസ്തരും അല്മായരുമടക്കം രൂപതയിലെ വിവിധ ഇടവകകളില്‍ നിന്ന് ആയിരങ്ങള്‍ പങ്കെടുത്തു. തുരുത്തിപ്പുറം പള്ളി വികാരി ഫാ.ജോയ് സ്രാമ്പിക്കലും സഹവികാരി ഫാ. സ്റ്റെഫിന്‍ സ്റ്റീഫന്‍ പിഎംഐയും നേതൃത്വം നല്ലി.