നാലര വയസുകാരനെ അമ്മ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു. അമ്മയ്ക്കെതിരെ കായംകുളം കനകക്കുന്ന് പൊലീസ് കേസെടുത്തു
Sep 27, 2025, 14:21 IST

ആലപ്പുഴ: നാലര വയസുകാരനെ അമ്മ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു. ആലപ്പുഴ ജില്ലയിലെ കായംകുളത്താണ് സ്വന്തം അമ്മ കുഞ്ഞിനെ ചട്ടുകം കൊണ്ട് പൊള്ളിച്ചത്. കായംകുളം കണ്ടല്ലൂർ പുതിയ വിളയിലാണ് സംഭവം.
കുട്ടി ട്രൗസറിൽ മലമൂത്രവിസർജനം നടത്തിയതിൽ പ്രകോപിതയായാണ് അമ്മയുടെ ക്രൂരത. സംഭവത്തിൽ അമ്മയ്ക്കെതിരെ കായംകുളം കനകക്കുന്ന് പൊലീസ് കേസെടുത്തു.
കുട്ടിയുടെ പിൻഭാഗത്തും കാലിലും ചട്ടുകം വെച്ച് പൊള്ളിക്കുകയായിരുന്നു. പൊള്ളലേറ്റ കുട്ടിയെ അമ്മ തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്. സംശയം തോന്നിയതോടെ ഡോക്ടറാണ് വിവരം പൊലീസിലും സിഡബ്ല്യുസിയിലും അറിയിച്ചത്.