NDF നെതിരായ മുൻ MLAയുടെ പരാമർശത്തെ മുസ്‌ലിങ്ങൾക്കെതിരാക്കി ചിത്രീകരിച്ചു; സി ദാവൂദിനെതിരെ സോഷ്യൽ മീഡിയ
Jul 9, 2025, 17:27 IST

ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന കൂടിയാലോചനാ സമിതി അംഗവും മീഡിയ വൺ മാനേജിംഗ് എഡിറ്ററുമായ സി ദാവൂദിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ മുൻരൂപമായിരുന്ന എൻഡിഎഫിനെതിരെ, വണ്ടൂർ മുൻ എംഎൽഎ, എൻ കണ്ണൻ നിയമസഭയിൽ ഉന്നയിച്ച സബ്മിഷനിലെ പരാമർശങ്ങളെ മുസ്ലിങ്ങൾക്കെതിരായ പരാമർശമായി അവതരിപ്പിച്ചതിലാണ് പ്രതിഷേധം. MediaOne TV Live യൂട്യൂബ് ചാനലിൽ 'സിപിഎം പ്രൊപഗൻഡ മെഷിനറി നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരണങ്ങളുടെ യാഥാർഥ്യം' എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച വീഡിയോയിലാണ് വസ്തുതാ വിരുദ്ധമായ രീതിയിൽ സി ദാവൂദ് കാര്യങ്ങളെ അവതരിപ്പിച്ചത്.ബിജെപി നേതാക്കൾ പോലും തോൽക്കുന്ന വിധത്തിൽ സിപിഎം നേതാക്കൾ മുസ്ലിം വിരുദ്ധ പരാമർശങ്ങൾ നടത്തുന്നു എന്ന വിധത്തിലായിരുന്നു സി ദാവൂദിന്റെ പരാമർശം. '1996 മുതൽ 2001 വരെ എൻ കണ്ണൻ എന്ന സിപിഎം നേതാവാണ് വണ്ടൂർ മണ്ഡലത്തെ അസംബ്ലിയിൽ പ്രതിനിധീകരിച്ചത്. 1993 മാർച്ച് 23 ന് അദ്ദേഹം കേരള അസംബ്ലിയിൽ മലപ്പുറം ജില്ലയിലെ താലിബാൻവത്കരണത്തെക്കുറിച്ച് ഒരു സബ്മിഷമൻ ഉന്നയിക്കുകയുണ്ടായി. ആ സബ്മിഷനിൽ പറഞ്ഞ ഒരു കാര്യം ഇതാണ്. 'ക്രിസ്ത്യാനികൾ ക്രിസ്തുമസ് ആഘോഷിക്കുന്ന സമയത്ത് അവരുടെ വീടുകളിൽ പ്രകാശിപ്പിച്ചിരിക്കുന്ന നക്ഷത്രവിളക്കുകൾ, മുസ്ലിം കടകളിൽ വിൽക്കാൻ പാടില്ല, ശബരിമലയ്ക്ക് പോകുന്ന ഹിന്ദുക്കൾ ധരിക്കുന്ന കറുത്ത തുണി മുസ്ലിം കടകളിൽ വിൽക്കാൻ പാടില്ല എന്നുള്ള ശാസനയാണ് ഇപ്പോൾ നൽകിക്കൊണ്ടിരിക്കുന്നത്. വലിയ കോളിളക്കം സൃഷ്ടിച്ച പ്രസ്താവനയായിരുന്നു ഇത്. മലപ്പുറത്ത് ഹിന്ദുക്കൾക്ക് പച്ചവെള്ളം കിട്ടില്ല എന്ന കെ സുരേന്ദ്രന്റെ പ്രസ്താവന വന്നത് 2025 ൽ മാത്രമാണെന്ന് നാം ഓർക്കണം. കെ സുരേന്ദ്രനും മുന്നേ പറന്ന പക്ഷിയാണ് എൻ കണ്ണൻ', ഇങ്ങനെയായിരുന്നു സി ദാവൂദ് വീഡിയോയിൽ പറഞ്ഞത്.തീവ്ര സ്വഭാവമുള്ള മുസ്ലിം സംഘടനകൾക്കെതിരായ വിമർശനങ്ങളെ മുസ്ലിങ്ങൾക്കെതിരായി അവതരിപ്പിക്കുന്നു എന്ന ആരോപണം നേരത്തെയും സി ദാവൂദിനെതിരെയുണ്ട്. എല്ലാ പൊതുവിഷയങ്ങളെയും നിരന്തരം വർഗീയ വത്കരിക്കുന്ന സി സാവൂദിന് നേരെ കേസെടുക്കണമെന്നാണ് സമൂഹമാധ്യമങ്ങളിൽ നിരവധി പ്രൊഫൈലുകൾ ആവശ്യപ്പെടുന്നത്