എരുമേലിയിൽ പുലിയുടെ കാൽപാടുകൾ സ്ഥിരീകരിച്ചു എന്ന പ്രചരണം സത്യം അല്ലെന്ന് വനം വകുപ്പ്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പരിശോധനകൾ നടത്തി
Nov 6, 2026, 10:03 IST
കോട്ടയം: എരുമേലി കൊരട്ടിയിൽ കാഞ്ഞിരപ്പള്ളി റോഡിൽ അമ്പലവളവിൽ പുലിയുടെ കാൽപാടുകൾ സ്ഥിരീകരിച്ചു എന്ന പേരിൽ ഉള്ള പ്രചരണം സത്യം അല്ലെന്ന് വനം വകുപ്പ്.
എരുമേലി ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫിസർ നെജിമോന്റെ നേതൃത്വത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പരിശോധനകൾ നടത്തിയെന്നും പുലി എന്നത് തികച്ചും വ്യാജ പ്രചരണം ആണെന്നും ബോധ്യമായെന്നും വനം വകുപ്പ് അധികൃതർ പറഞ്ഞു.
പുലിയെ കണ്ടു എന്ന പ്രചാരണ വ്യാപകമായി നടന്നിരുന്നു. ഇത് ജനങ്ങൾക്കിടയിൽ വലിയ ആശങ്കയ്ക്കും കാരണമായി. പ്രചാരണം തെറ്റാണെന്ന് തെളിഞ്ഞതോടെ ജനം ആശ്വാസത്തിലാണ്.
അതേ സമയം, മേഖലയിൽ കാടുപിടിച്ച് കിടക്കുന്ന തോട്ടങ്ങൾ എത്രയും വേഗം തെളിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്