വനം ഭേദഗതി ബില്ലും വനം വന്യജീവി സംരക്ഷണ ഭേദഗതി ബില്ലും നിയമസഭയില്‍ അവതരിപ്പിച്ചു

 
Bill

വനം ഭേദഗതി ബില്ലും വനം വന്യജീവി സംരക്ഷണ ഭേദഗതി ബില്ലും നിയമസഭയില്‍ അവതരിപ്പിച്ചു. 

രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്തരത്തില്‍ ഒരു ബില്‍ നിയമസഭയുടെ പരിഗണനയ്ക്ക് എത്തുന്നത്.

സ്വകാര്യ ഭൂമിയിലെ ചന്ദനമരം വനം വകുപ്പ് മുഖേന മുറിച്ച് , വില്‍പ്പന ചെയ്യാനുള്ള ഭേദഗതിയാണ് ബില്ല് വിഭാവനം ചെയ്യുന്നതെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ നിയമസഭയില്‍ പറഞ്ഞു.

വില്‍പ്പനത്തുക കര്‍ഷകര്‍ക്ക് തന്നെ ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വന്യജീവി സംരക്ഷണ ഭേദഗതി ബില്ലും സഭയില്‍ അവതരിപ്പിച്ചു. ജനവാസ മേഖലയിലെ വന്യജീവി ആക്രമണം രൂക്ഷമായ പ്രശ്‌നമാണ്. കേന്ദ്ര നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന് കേരള നിയമസഭ തന്നെ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടതാണ് എന്നും മന്ത്രി പറഞ്ഞു.

നേരിട്ടും കത്തു മുഖേനയും കേന്ദ്രസര്‍ക്കാരിനെ വിഷയം ധരിപ്പിച്ചിരുന്നു. ഏറ്റവും ഒടുവില്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിന് വേണ്ടി ബില്ല് സമര്‍പ്പിക്കേണ്ടിവരും.

പക്ഷേ നിയമ ഭേദഗതി അവതരിപ്പിക്കുന്നതില്‍ മറ്റു തടസ്സങ്ങള്‍ ഇല്ല എന്നതാണ് നിയമവശങ്ങള്‍ പരിശോധിച്ചപ്പോള്‍ മനസ്സിലായത് എന്നും മന്ത്രി എ കെ ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

രണ്ട് ബില്ലുകളും ജനങ്ങള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന ബില്ലുകളാണ്.

ഈ രണ്ട് ഭേദഗതി ബില്ലുകളും പാസാക്കി തരണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു

Tags

Share this story

From Around the Web