ഘിര്‍ ഗംഗ നദിയിലുണ്ടായ മിന്നല്‍ പ്രളയം ദുരന്തത്തിന് കാരണമായി. 4 മരണം

 
FLOOD


ഉത്തരകാശി:മേഘവിസ്‌ഫോടനത്തില്‍ നടുങ്ങി ഉത്തരാഖണ്ഡ്. ഉത്തരകാശിയില്‍ മിന്നല്‍ പ്രളയത്തെ തുടര്‍ന്നുണ്ടായ മേഘവിസ്‌ഫോടനത്തില്‍ 4 മരണം സ്ഥിരീകരിച്ചു. വന്‍ നാശനഷ്ടമുണ്ടായ ധരാലിയിലാണ് മരണം ഉണ്ടായിരുന്നതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് പ്രശാന്ത് ആര്യ വ്യക്തമാക്കി. 


കൂടുതല്‍ സന്നാഹങ്ങള്‍ എത്തിച്ച് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 60 തോളം ആളുകളെ കാണാതായി പ്രാദേശിക ഭരണകൂടം സ്ഥിരീകരിക്കുന്നു. എന്നാല്‍ ഇതില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടെന്നാണ് ദൃശ്യങ്ങളില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കുന്നത്.

ധരാലിയില്‍ വിനാശകരമായ മേഘവിസ്‌ഫോടനം ഉണ്ടാകുകയും. ഇത് ഘിര്‍ ഗംഗാ നദീതട പ്രദേശത്ത് പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും വന്‍ മണ്ണിടിച്ചിലിനും കാരണമാകുകയായിരുന്നു. ഉത്തരകാശി ജില്ലയിലെ ഉയര്‍ന്ന പ്രദേശമാണ് ധരാലി.

നിരവധി വീടുകളാണ് മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയത്. അവശിഷ്ടങ്ങള്‍ക്കടിയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.രക്ഷാപ്രവര്‍ത്തിനായി ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഇന്ത്യന്‍ സൈന്യത്തെ സമീപിച്ചിട്ടുണ്ട്. 

ഘിര്‍ ഗംഗാ നദിയിലെ ജലനിരപ്പ് ഉയര്‍ന്നതാണ് അപകടത്തിന് കാരണമെന്ന് അധികാരികള്‍ അറിയിക്കുന്നത്. ആളുകള്‍ നിലവിളിക്കുന്ന ഭയാനകമായ വീഡിയോ നിലവില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മൂന്നും നാലും നിലകളിലുള്ള കെട്ടിടങ്ങള്‍ പ്രളയത്തിന്റെ ആഘാതത്തില്‍ നിലംപൊത്തി.

ദുരന്തത്തില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി അഗാധമായ ദുഃഖം രേഖപ്പെടുത്തി. മേഘവിസ്‌ഫോടനത്തില്‍ വന്‍നാശനഷ്ടം ഉണ്ടായെന്ന് പുഷ്‌കര്‍ സിംഗ് ധാമി പറഞ്ഞു. മേഖലയില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രക്ഷാപ്രവര്‍ത്തനത്തിനായി മനേര , ബട്‌കോട്ട്, ഡെറാഡൂണ്‍ എന്നിവിടങ്ങളില്‍ നിന്ന് എന്‍ഡി ആര്‍ എഫിന്റെ മൂന്ന് ടീമുകള്‍ കൂടി എത്തും. വ്യോമ മാര്‍ഗ്ഗമുള്ള രക്ഷാപ്രവര്‍ത്തനത്തിനും നടപടികള്‍ ആരംഭിച്ചു.

Tags

Share this story

From Around the Web