വിശുദ്ധ കാര്‍ലോ അക്യൂറ്റിസിന്റെ നാമധേയത്തിലുള്ള ലോകത്തിലെ പ്രഥമ ദേവാലയത്തിലെ ആദ്യ തിരുനാളിന് കൊടിയേറി
Updated: Oct 11, 2025, 19:38 IST

കൊച്ചി: വിശുദ്ധ കാര്‍ലോ അക്യൂറ്റിസിന്റെ നാമധേയത്തിലുള്ള ലോകത്തിലെ പ്രഥമ ദേവാലയത്തിലെ ആദ്യ തിരുനാളിന് കൊടിയേറി. വരാപ്പുഴ അതിരൂപത മുന്‍ മെത്രാപ്പോലീത്ത ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍ കൊടിയേറ്റു കര്‍മ്മം നിര്‍വഹിച്ചു.
വരാപ്പുഴ അതിരൂപത ഫിനാന്‍ഷ്യല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. സോജന്‍ മാളിയേക്കല്‍, ഫാ. രാജീവ് ജോസ് കൈനിക്കാട്ട്, ഫാ. റോക്കി കൊല്ലംപറമ്പില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
കാക്കനാട്-വണ്ടര്‍ലാ റൂട്ടില്‍ പള്ളിക്കരയിലാണ് ഈ ദേവാലയം സ്ഥിതി ചെയ്യുന്നത്. ഞായറാഴ്ച (ഒക്‌ടോബര്‍ 12) വൈകുന്നേരം അഞ്ചിനാണ് തിരുനാള്‍ ദിവ്യബലി. യുവജനങ്ങളുടെയും കൗമാരക്കാരുടെയും ഇഷ്ടവിശുദ്ധനാണ് വിശുദ്ധ കാര്‍ലോ.