ഭാരതത്തിലെ ആദ്യ കപ്പൂച്ചിൻ ദൈവദാസനായ ഫാ. തിയോഫിനെ 'ധന്യൻ' പദവിയിലേക്ക് ഉയർത്തിയതിന്റെ ആഘോഷങ്ങൾ ജന്മനാടായ കോട്ടപ്പുറത്ത് മെയ് 10 നു
May 10, 2026, 16:58 IST
ഭാരതത്തിലെ ആദ്യ കപ്പൂച്ചിൻ ദൈവദാസനായ ഫാ. തിയോഫിനെ 'ധന്യൻ' പദവിയിലേക്ക് ഉയർത്തിയതിന്റെ ആഘോഷങ്ങൾ അദ്ദേഹത്തിന്റെ ജന്മനാടായ കോട്ടപ്പുറത്ത് മെയ് 10 നു നടക്കും. കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രൽ കേന്ദ്രീകരിച്ചാണ് പ്രധാന ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്. നാളെ വൈകുന്നേരം 5:00 മണിക്ക് ധന്യൻ തിയോഫിനച്ചന്റെ കൂടല്ലൂർ തറവാട്ടിലെ ജന്മഗൃഹത്തിൽ നിന്ന് ഛായാചിത്ര പ്രയാണവും പ്രാർത്ഥനയും ആരംഭിക്കും. കോട്ടപ്പുറം രൂപത വികാരി ജനറാൾ മോൺ. റോക്കി റോബി കളത്തിൽ ഇതിന് നേതൃത്വം നൽകും. പ്രയാണം കത്തീഡ്രൽ അങ്കണത്തിലുള്ള തിയോഫിൽ ആർക്കേഡിൽ സമാപിക്കും