വല്ലാര്‍പാടത്തമ്മയുടെ തിരുനാളിന്ഭക്തിസാന്ദ്രമായ സമാപനം,ഒക്ടോബര്‍ 1 വ്യാഴാഴ്ച്ചയാണ് എട്ടാമിടം
കൊച്ചി: പ്രശസ്ത മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വല്ലാര്‍പാടം ബസിലിക്കയില്‍ ഒന്‍പത് ദിനങ്ങളായി നടന്ന വല്ലാര്‍പാടത്തമ്മയുടെ തിരുനാ ളാഘോഷങ്ങള്‍ക്ക് ഭക്തിസാന്ദ്രമായ സമാപനം.
ആഘോഷമായ തിരുനാള്‍ പൊന്തിഫിക്കല്‍ ദിവ്യബലിയില്‍ വരാപ്പുഴ അതിരൂപത ആര്‍ച്ചുബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പില്‍ മുഖ്യകാര്‍മ്മികനായിരുന്നു. ഫാ. ജോസഫ് ഷെല്‍ട്ടന്‍ കക്കാരിയില്‍ ഒസിഡി വചനപ്രഘോഷണം നടത്തി.
ദിവ്യബലിക്ക് ആമുഖമായി നൂറ്റാണ്ടുകളുടെ പരാമ്പര്യവും മതസൗഹാര്‍ദ്ദത്തിന്റെ മഹത്വവും വിളംബരം ചെയ്തുകൊണ്ട് അള്‍ത്താരയിലെ കെടാവിളക്കില്‍ പാലിയം കുടുംബത്തിലെ വലിയ ച്ചനായ രാജഗോപാല്‍ പാലിയത്ത് എണ്ണ പകര്‍ന്ന് തിരിതെളിച്ചു.
പാലിയം കുടുംബാംഗങ്ങളും പള്ളിവീ ട്ടില്‍ മീനാക്ഷിയമ്മയുടെ കുടുംബാംഗങ്ങളും ഈ ധന്യനിമിഷത്തിന് സാക്ഷ്യം വഹിച്ചു. ദിവ്യബലിയെ തുടര്‍ന്ന് പരിശുദ്ധ അമ്മയുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള തിരുനാള്‍ പ്രദക്ഷിണത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു.
നേരത്തേ ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിനെയും പാലിയം കുടുംബാംഗങ്ങളെ യും റോസറി പാര്‍ക്കിലെ മംഗള കവാടത്തില്‍ റെക്ടര്‍ ഫാ. ജെറോം ചമ്മിണിക്കോടത്തിന്റെ നേതൃത്വത്തില്‍ ഇടവകജനം സ്വീകരിച്ച് ദേവാലയത്തിലേക്ക് ആനയിച്ചു.
തുടര്‍ന്ന് വല്ലാര്‍പാടത്തമ്മ രക്ഷിച്ച മീനാക്ഷിയമ്മയുടെ പിന്‍തലമുറക്കാരായ പള്ളിയില്‍ വീട്ടുകാര്‍ പരമ്പരാഗതമായി ചെയ്തു വരുന്ന മോര് വിതരണത്തിന്റെ ആശീര്‍വ്വാദകര്‍മ്മം ആര്‍ച്ചുബിഷപ് ഡോ. കളത്തിപ്പറമ്പില്‍ നിര്‍വ്വഹിച്ചു.
ഒക്ടോബര്‍ 1 വ്യാഴാഴ്ച്ചയാണ് എട്ടാമിടം. അന്നേ ദിനം രാവിലെ 9.30 നുള്ള പൊന്തിഫിക്കല്‍ ദിവ്യബലിക്ക് വരാപ്പുഴ അതിരൂപത സഹായ മെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും.