കോഴാ സെന്റ് ജോസഫ് കപ്പേളയില്‍ മാര്‍ യൗസേപ്പിതാവിന്റെ മരണതിരുനാളും ഊട്ടുനേര്‍ച്ചയും 19ന് നടത്തും

 
KOZHA


കുറവിലങ്ങാട് : കോഴാ സെന്റ് ജോസഫ് കപ്പേളയില്‍ മാര്‍ യൗസേപ്പിതാവിന്റെ മരണതിരുനാളും ഊട്ടുനേര്‍ച്ചയും 19ന് നടത്തും. മധ്യകേരളത്തില്‍തന്നെ വിശ്വാസികളുടെ പങ്കാളിത്തത്തില്‍ ഏറെ ശ്രദ്ധേയമാണ് കോഴാക്കപ്പേളയിലെ ഊട്ടുനേര്‍ച്ച.

19 ന് രാവിലെ 10 ന് അസി. വികാരി ഫാ. തോമസ് താന്നിമലയില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. തുടര്‍ന്ന് വണക്കമാസ പ്രാര്‍ത്ഥനയും നൊവേനയും ലദീഞ്ഞും. 


12 ന് മേജര്‍ ആര്‍ക്കി എപ്പിസ്‌കേപ്പല്‍ മര്‍ത്ത് മറിയം അര്‍ക്കദിയാക്കോന്‍ തീര്‍ത്ഥാടന പള്ളി റവ. ഡോ. തോമസ് മേനാച്ചേരി ഊട്ട്‌നേര്‍ച്ച ആശീര്‍വദിക്കും.

Tags

Share this story

From Around the Web