ധന്യന്‍ മാര്‍ ഈവാനിയോസ് ഓര്‍മപ്പെരുന്നാള്‍; തീര്‍ത്ഥാടന പദയാത്രക്ക് തുടക്കമായി
Jul 11, 2025, 16:52 IST

പത്തനംതിട്ട: പുനരൈക്യ ശില്പി ധന്യന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ 72-ാം ഓര്‍മപ്പെരുന്നാളിനോടനുബന്ധിച്ച് റാന്നി പെരുനാട്ടില്‍നിന്നുള്ള പ്രധാന തീര്‍ത്ഥാടന പദയാത്രയ്ക്ക് തുടക്കമായി. റാന്നി-പെരുനാട് കുരിശുമല തീര്‍ത്ഥാടന ദൈവാലയത്തില്‍ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലിയര്‍പ്പിച്ചു.
പത്തനംതിട്ട ഭദ്രാസന അധ്യക്ഷന്‍ ഡോ. സാമുവേല്‍ മാര്‍ ഐറേനിയോസ്, ഡല്‍ഹി-ഗുഡ്ഗാവ് ഭദ്രാസന അധ്യക്ഷന്‍ ഡോ. തോമസ് മാര്‍ അന്തോണിയോസ്, മാവേലിക്കര ഭദ്രാസന അധ്യക്ഷന്‍ ഡോ. മാത്യൂസ് മാര്‍ പോളി കാര്‍പ്പസ്, പൂന-ഖഡ്ഗി ഭദ്രാസന അധ്യക്ഷന്‍ ഡോ. മാത്യൂസ് മാര്‍ പക്കോമിയോസ്, കൂരിയാ മെത്രാന്‍ ഡോ. ആന്റണി മാര്‍ സില്‍വാനോസ്, പത്തംതിട്ട ഭദ്രാസന പ്രഥമ അധ്യക്ഷന്‍ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, വികാരി ജനറല്‍മാരായ റവ. ഡോ. വര്‍ക്കി ആറ്റുപുറത്ത് കോര്‍ എപ്പിസ്‌കോപ്പ, മോണ്‍. വര്‍ഗീസ് മാത്യു കാലായില്‍ വടക്കേതില്‍, മോണ്‍. തോമസ് കയ്യാലയ്ക്കല്‍ അടക്കം നിരവധി വൈദികര്‍ സഹകാര്‍മികരായിരുന്നു.
നിലയ്ക്കല്‍ വനമേഖലയില്‍നിന്ന് ആഘോഷപൂര്‍വം എത്തിച്ച വള്ളിക്കുരിശ് കാതോലിക്കാ ബാവ പെരുനാട് ദൈവാലയത്തില്‍ ഏറ്റുവാങ്ങി. പത്തനംതിട്ട രൂപത പ്രസിഡന്റ് ബിബിന്‍ എബ്രഹാമിന് വള്ളിക്കുരിശ് കൈമാറി.
കാതോലിക്കാ പതാക സഭാതല പ്രസിഡന്റ് മോനു ജോസഫ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് ബാവയില്‍നിന്ന് ഏറ്റുവാങ്ങി. കൊട്ടാരക്കര, ആയൂര്‍, പിരപ്പന്‍കോട് വഴി 14 ന് വൈകുന്നേരം സെന്റ് മേരീസ് കത്തീഡ്രല്‍ ദൈവാലയത്തില്‍ ധന്യന്‍ മാര്‍ ഈവാനിയോസിന്റെ കബറിലെത്തും.
പദയാത്രയ്ക്ക് മലങ്കര കാത്തലിക്ക് യൂത്ത് മൂവ്‌മെന്റ് (എംസിവൈഎം) സഭാതല സമിതിയും തിരുവനന്തപുരം മേജര്‍ അതിരൂപതാ, പത്തനംതിട്ട രൂപതാ സമിതികളും സംയുക്തമായി നേതൃത്വം നല്‍കുന്നു.