ബിര്‍മിങ്ഹം സെന്റ് സ്റ്റീഫന്‍സ് ഇടവകയിലെ സ്തേഫനോസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ നാളെയും മറ്റന്നാളും
ബിര്‍മിങ്ഹം: സെന്റ് സ്റ്റീഫന്‍സ് ഇടവകയുടെ കാവല്‍പിതാവും സഭയിലെ പ്രഥമ രക്തസാക്ഷിയുമായ സ്തെഫനോസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ ഭക്തി നിര്‍ഭരമായ ചടങ്ങുകളോടെ ആഘോഷിക്കുന്നു.
ഫാ:സോണി സണ്ണി പെരുന്നാള്‍ ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിക്കും. ഇടവക വികാരി ഫാ: ബിനോയ് ജോഷുവ സഹകാര്‍മ്മികനാകും.
നാളെ ശനിയാഴ്ച വൈകിട്ട് 6.30 കൊടിയേറ്റ്, ഏഴു മണിക്ക് സന്ധ്യാപ്രാര്‍ത്ഥന, വചനപ്രഘോഷണം എന്നിവ നടക്കും.
11ന് രാവിലെ പ്രഭാതനമസ്‌കാരം, വി.കുര്‍ബാന, മധ്യസ്ഥപ്രാര്‍ത്ഥന, പ്രദിക്ഷണം, ആശിര്‍വാദവും തുടര്‍ന്ന് സ്നേഹവിരുന്നും, ലേലവും ക്രമീകരിച്ചിട്ടുണ്ട്. കൊടിയിറക്കോടെ പെരുന്നാള്‍ സമാപിക്കും.
സ്തേഫനോസ് സഹദായുടെ പെരുന്നാളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളെയും പള്ളിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ: ബിനോയ് ജോഷുവ, ട്രസ്റ്റി എബ്രഹാം കുര്യന്‍, സെക്രട്ടറി മിഥുന്‍ തോമസ് എന്നിവര്‍ അറിയിച്ചു.