മണ്ണയ്ക്കനാട് ഹോളിക്രോസ് പള്ളിയിൽ വി.കുരിശിന്റെ തിരുനാൾ 14 ന്

 
Church

മണ്ണയ്ക്കനാട്:മണ്ണയ്ക്കനാട് ഹോളിക്രോസ് പള്ളിയിൽ സെപ്റ്റംബർ 14 ഞായർ വി. കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ  ആചരിയ്ക്കും.

രാവിലെ 9.30ന് ദിവ്യബലി  തുടർന്ന് നാടുകുന്ന് കൊച്ചു ത്രേസ്യ കപ്പേളയിലേക്ക് പ്രദക്ഷിണം .

പ്രദക്ഷിണം തിരികെ ദൈവാലയത്തിൽ എത്തിയ ശേഷം ദിവ്യകാരുണ്യ ആരാധനയും തിരുശേഷിപ്പ് വണക്കവും നടക്കും.

മധ്യകേരളത്തിൽ നൂറ് വർഷത്തിലധികമായി വി.കുരിശിന്റെ  തിരുശേഷിപ്പ് സൂക്ഷിച്ചു വരുന്ന ഏക ദൈവാലയമാണ് മണ്ണയ്ക്കനാട് ഹോളിക്രോസ് പള്ളി. 

വിശ്വാസികൾക്ക് എല്ലാ വെള്ളിയാഴ്ചയും പ്രത്യേക ദിവ്യബലിയും വി.കുരിശിന്റെ നൊവേനയും പ്രത്യേക നിയോഗങ്ങൾ വച്ച്  അർപ്പിയ്ക്കുന്നു. 

തിരുനാൾ ദിനത്തിൽ ഭക്ത്യാദരപൂർവ്വം ചടങ്ങുകൾ ആചരിക്കാനായി ഇടവക ജനങ്ങൾ സജീവമായ ഒരുക്കത്തിലാണന്ന് വികാരി ഫാ. തോമസ് പഴവക്കാട്ടിൽ അറിയിച്ചു.

Tags

Share this story

From Around the Web