വിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ നമുക്കിടയിലെ ക്രിസ്തുസാന്നിദ്ധ്യത്തെക്കുറിച്ചുള്ള ബോധ്യം വളര്‍ത്തുന്നു: ലിയോ പതിനാലാമന്‍ പാപ്പാ

വിശുദ്ധ കുര്‍ബാനയില്‍ തന്റെ തിരുശരീരരക്തങ്ങളോടെ നമുക്കിടയില്‍ സന്നിഹിതനായിരിക്കുന്ന ക്രിസ്തുവിനെക്കുറിച്ചുള്ള ബോധ്യം നമ്മില്‍ വളര്‍ത്താനും, ദൈവഹിതമനുസരിച്ച് സധൈര്യം ജീവിക്കാനും വിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ നമ്മെ സഹായിക്കട്ടെയെന്ന് ലിയോ പതിനാലാമന്‍ പാപ്പാ. കോര്‍പ്പുസ് ക്രിസ്റ്റി എന്ന, വിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ ആഘോഷിക്കുന്ന ജൂണ്‍ 19 വ്യാഴാഴ്ച, സാമൂഹ്യമാദ്ധ്യമമായ എക്സില്‍ കുറിച്ച സന്ദേശത്തിലൂടെയാണ്, ക്രിസ്തുവിന്റെ തിരുശരീരരക്തങ്ങളുടെ തിരുനാളിന് ക്രൈസ്തവവിശ്വാസജീവിതത്തിലുള്ള പ്രാധാന്യം പാപ്പാ അനുസ്മരിപ്പിച്ചത്.
'അപ്പത്തിന്റെയും വീഞ്ഞിന്റെയും രൂപത്തില്‍ നമുക്കിടയില്‍ സത്യമായും സന്നിഹിതനായിരിക്കുന്ന കര്‍ത്താവിലുള്ള നമ്മുടെ വിശ്വാസത്തെ 'കര്‍ത്താവിന്റെ തിരുശരീരത്തിന്റെ', (#CorpusChristi - വിശുദ്ധകുര്‍ബാനയുടെ) തിരുനാള്‍ നവീകരിക്കട്ടെ. നാം എല്ലായ്പ്പോഴും അവന്റെ ഹിതമനുസരിച്ച് പ്രവര്‍ത്തിക്കുവാനായി, നമ്മിലെ എല്ലാ ഭയപ്പാടുകളെയും അതിജീവിക്കാനുള്ള ശക്തി അവന് നമുക്ക് നല്കട്ടെ' എന്നതായിരുന്നു പാപ്പായുടെ സന്ദേശം.
EN: May the Solemnity of #CorpusChristi renew our faith in the Lord, who is truly present among us under the appearance of bread and wine. May the Lord give us the strength to overcome every discouragement so that we may always fulfill His will.
IT: La Solennità del #CorpusDomini rinnovi la nostra fede nel Signore, realmente presente tra noi sotto le specie del pane e del vino. Egli ci dia la forza di vincere ogni scoraggiamento per poter compiere sempre la sua volontà.
5 കോടിയിലേറെ വരുന്ന എക്സ് അനുയായികളുള്ള പാപ്പാ കുറിക്കുന്ന സന്ദേശങ്ങള്‍, സാധാരണയായി, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, പോര്‍ച്ചുഗീസ്, ജര്‍മ്മന്‍, പോളിഷ്, അറബി, ലത്തീന്‍, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.