വിശുദ്ധ ജോണ്‍ ഹെന്റി ന്യൂമാന്റെ തിരുനാള്‍ നാളെ സ്വസ്ടണ്‍ ഔവര്‍ ലേഡി ഓഫ് ലൂര്‍ദ്ദ് റോമന്‍ കത്തോലിക്കാ പള്ളിയില്‍


 

 
JESUS DHAYNAM

റാംസ്‌ഗേറ്റ്: റാംസ്‌ഗേറ്റ് ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ വെച്ച് നവംബര്‍ മാസം 28 - 30 വരെ താമസിച്ചുള്ള ആന്തരിക സൗഖ്യ ധ്യാനം സംഘടിപ്പിക്കുന്നു.

വിന്‍സന്‍ഷ്യന്‍ ഡിവൈന്‍ റിട്രീറ്റ് സെന്ററുകളുടെ ഡയറക്ടറും, അഭിഷിക്ത വചന പ്രഘോഷകനുമായ ഫാ. ജോര്‍ജ്ജ് പനക്കലും റാംസ്‌ഗേറ്റ് ഡിവൈന്‍ റിട്രീറ്റ് സെന്റര്‍ ഡയറക്ടര്‍ ഫാ. ജോസഫ് എടാട്ടും ധ്യാന ശുശ്രൂഷകനായ ഫാ. പള്ളിച്ചന്‍കുടിയില്‍ പോളും സംയുക്തമായിട്ടാവും ഈ ത്രിദിന ആന്തരിക സൗഖ്യധ്യാനം നയിക്കുക.

2025 നവംബര്‍ മാസം നടത്തപ്പെടുന്ന ആന്തരിക സൗഖ്യാധ്യാനം, 28ന് വെള്ളിയാഴ്ച രാവിലെ എട്ടു മണി മുതല്‍ 30ന് ഞായറാഴ്ച്ച വൈകുന്നേരം നാലു മണി വരെയാണ് ക്രമീകരിച്ചിരിക്കുന്നത്.

താമസിച്ചുള്ള ത്രിദിന ധ്യാനത്തില്‍ പങ്കുചേരുന്നവര്‍ക്ക് 27ന് വൈകുന്നേരം മുതല്‍ താമസം ഒരുക്കുന്നതാണ്. ത്രിദിന ധ്യാനത്തില്‍ പങ്കുചേരുന്നവര്‍ക്ക് ഭക്ഷണത്തിനും താമസത്തിനുമായി 75 പൗണ്ട് മാത്രമാണ് രജിസ്ട്രേഷന്‍ ഫീസ് ഈടാക്കുക.

ധ്യാനത്തില്‍ പങ്കുചേരുവാന്‍ ആഗ്രഹിക്കുന്നവര്‍ ഉടന്‍ തന്നെ താഴെക്കൊടുത്തിരിക്കുന്ന ലിങ്കിലൂടെ പേര് രജിസ്റ്റര്‍ ചെയ്തു സീറ്റുകള്‍ ഉറപ്പാക്കേണ്ടതാണ്.

രജിസ്ട്രേഷന് ഇവിടെ ക്ലിക്ക് ചെയ്യുക
ധ്യാന ശുശ്രൂഷയിലേക്ക് ഏവരെയും ഫാ.ജോസഫ് എടാട്ട്, ഫാ.പോള്‍ പള്ളിച്ചന്‍കുടിയില്‍ എന്നിവര്‍ ക്ഷണിക്കുന്നു.

ധ്യാനം തുടങ്ങുന്നതിന്റെ തലേദിവസം വൈകുന്നേരം എത്തുന്നവര്‍ക്കായി താമസസൗകര്യം റാംസ്ഗേറ്റ് ഡിവൈന്‍ സെന്ററില്‍ ഒരുക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

+447474787890,  Email: office@divineuk.org, Website:www.divineuk.org

സ്ഥലത്തിന്റെ വിലാസം

Divine Retreat Centre, St. Augustine's Abbey Ramsgate, Kent, CT11 9PA

Tags

Share this story

From Around the Web