വെള്ളികുളം പള്ളിയിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ഭക്തിപൂർവ്വം ആഘോഷിച്ചു
Jul 27, 2026, 11:27 IST
വെള്ളികുളം: ഭാരതത്തിൻ്റെ പ്രഥമ വിശുദ്ധയായ അൽഫോൻസാമ്മയുടെ തിരുനാൾ വെള്ളികുളം പള്ളിയിൽ ഭക്തിപൂർവ്വം ആഘോഷിച്ചു.വികാരി ഫാ.സ്കറിയ വേകത്താനം ആഘോഷമായ തിരുനാൾ കുർബാന അർപ്പിച്ച് സന്ദേശം നൽകി.
വിശുദ്ധ കുർബാനക്ക് ഒരുക്കമായി അൽഫോൻസാ നാമധാരികൾ കാഴ്ച സമർപ്പണം നടത്തി .നൊവേന പ്രാർത്ഥനയ്ക്ക് ശേഷം നടന്ന ആഘോഷമായ പ്രദിക്ഷണത്തിന് അൽഫോൻസാ നാമധാരികൾ വിശുദ്ധ അൽഫാൻസാമ്മയുടെ തിരുസ്വരൂപം വഹിച്ചത് ശ്രദ്ധേയമായി. ഇടവകയിൽ 37 അൽഫോൻസാ നാമധാരികൾ ഉണ്ട്.അൽഫോൻസാ നാമധാരികളെ ആദരിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു.
എല്ലാവർക്കും സ്നേഹവിരുന്ന് വിതരണം ചെയ്തു.ബേബി കരോട്ടു പുള്ളോലിൽ, ജോർജ് ഇരുവേലിക്കുന്നേൽ, ചാർലി കൊല്ലി ക്കൊളവില്‍, ബിജു മുതലക്കുഴിയിൽ എന്നിവരും ഇടവകയിലെ എ.കെ.സി.സി., പിതൃവേദി,മാതൃവേദി സംഘടനകളുംചടങ്ങുകൾക്ക് നേതൃത്വം നൽകി.