പകലോമറ്റം തറവാട് പള്ളിയില്‍ മാര്‍ സ്ലീവായുടേയും മാര്‍ തോമാ ശ്ശീഹായുടേയും തിരുനാള്‍ 18നും 19 നും
Dec 16, 2025, 20:47 IST
കോട്ടയം: പകലോമറ്റം തറവാട് പള്ളിയില്‍ മാര്‍ സ്ലീവായുടേയും മാര്‍ തോമാ ഗ്ലീഹായുടേയും തിരുനാള്‍ 18, 19 തീയതികളില്‍ ആഘോഷിക്കും.
18 ന് 4.30ന് ആര്‍ച്ച് പ്രീസ്റ്റ് റവ. ഡോ. തോമസ് മേനാച്ചേരി തിരുനാള്‍ കൊടിയേറ്റും.
തുടര്‍ന്ന് കോതമംഗലം രൂപത വികാരി ജനറാള്‍ റവ. ഡോ. പയസ് മലേക്കണ്ടത്തില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും.
6.30 ന് കുര്യം കപ്പേളയിലേക്ക് പ്രദക്ഷിണം. റമ്പാന്‍ പാട്ടിനെ തുടര്‍ന്ന് പുഴുക്ക് നേര്‍ച്ച.
19 ന് 5.30 ന് അസി. വികാരി ഫാ. പോള്‍ കുന്നുംപുറത്ത് ആഘോഷമായ തിരുനാള്‍ കുര്‍ബാനയര്‍പ്പിക്കും. തുടര്‍ന്ന് പ്രദക്ഷിണം. അസി. വികാരി ഫാ. ജോസഫ് ചൂരയ്ക്കല്‍ ആശീര്‍വാദം നല്‍കും.