എഫ് സി ആര്‍എ നിയമം രാഷ്ട്രീയ ആയുധമാക്കുന്നു. കേന്ദ്രസര്‍ക്കാര്‍ ന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: കെസി വേണുഗോപാല്‍
Jul 11, 2026, 14:20 IST
വിദേശസംഭാവന നിയന്ത്രണ നിയമത്തില്‍ കൊണ്ടുവന്നിരിക്കുന്ന ചട്ടങ്ങള്‍ പിന്‍വലിക്കാന്‍ തയാറാകാത്ത കേന്ദ്രസര്‍ക്കാര്‍ പൊതുസമൂഹത്തെയും ന്യൂനപക്ഷങ്ങളെയും തെറ്റിദ്ധരിപ്പിക്കുകയാണെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. സിബിസിഐ സംഘത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തെറ്റിദ്ധരിപ്പിച്ചു.
എഫ് സി ആര്‍എ നിയമം ക്രൈസ്തവ വിഭാഗങ്ങളെ ലക്ഷ്യമിട്ടല്ലെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കുമ്പോഴും ന്യൂനപക്ഷസമൂഹം നടത്തുന്ന വിദ്യാഭ്യാസ, സാമൂഹിക, ജീവകാരുണ്യ സ്ഥാപനങ്ങളെ ലക്ഷ്യമിടുകയും അതിനെ രാഷ്ട്രീയ ആയുധമാക്കാനുമാണ് മോദിസര്‍ക്കാരിന്റെ ശ്രമമെന്ന് കെ.സി. വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.