എഫ്സിആര്‍എ ഭേദഗതി സാധാരണക്കാര്‍ക്കും ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്കുമിടയില്‍ വലിയ ആശങ്കയുണ്ടാക്കുന്നുവെന്ന് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്

 
Mar joseph

എഫ്സിആര്‍എ ഭേദഗതി സാധാരണക്കാര്‍ക്കും ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്കുമിടയില്‍ വലിയ ആശങ്കയുണ്ടാക്കുന്നുവെന്ന് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്

പാലാ: എഫ്സിആര്‍എ ഭേദഗതി സാധാരണക്കാര്‍ക്കും ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്കുമിടയില്‍ വലിയ ആശങ്കയുണ്ടാക്കുന്നുവെന്ന് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്.

 നിയമത്തിലെ പഴുതുകളടയ്ക്കാനും കാര്യക്ഷമമായ ഭരണത്തിനും ഭേദഗതികള്‍ നല്ലതാണെങ്കിലും, ഇപ്പോഴത്തെ മാറ്റങ്ങള്‍ ഒരു 'നിയന്ത്രണ' സ്വഭാവത്തില്‍നിന്ന് നിയന്ത്രിച്ചുവയ്ക്കല്‍ എന്ന നിലപാടിലേക്ക് മാറുന്നതായി തോന്നുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


പുതിയ ഭേദഗതികള്‍ ഭരണഘടന നല്‍കുന്ന മതസ്വാതന്ത്ര്യം, സ്ഥാപനങ്ങള്‍ നടത്താനുള്ള അവകാശം, ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണസ്വാതന്ത്ര്യം എന്നിവയെ പ്രതികൂലമായി ബാധിക്കുമെന്ന് ബിഷപ്പ് ചൂണ്ടിക്കാട്ടി. 

എഫ്സിആര്‍എ രജിസ്ട്രേഷന്‍ റദ്ദാക്കുകയോ വേണ്ടെന്ന് വെക്കുകയോ ചെയ്താല്‍, വിദേശ സഹായത്തോടെ നിര്‍മിച്ച എന്‍.ജി.ഒ.കളുടെ ആസ്തികള്‍ സര്‍ക്കാര്‍ അതോറിറ്റിയില്‍ നിക്ഷിപ്തമാകുമെന്ന വ്യവസ്ഥ അപകടകരമാണ്.

ഇത് സ്ഥാപനങ്ങളുടെ ഭരണപരമായ സ്വാതന്ത്ര്യത്തെയും നിലനില്‍പ്പിനെയും ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.


വിദേശ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ എന്തിനാണ് ചാരിറ്റിയെ ഭയക്കുന്നത്? പാവപ്പെട്ടവര്‍ക്കായി പ്രവര്‍ത്തിക്കുന്ന ധര്‍മാശുപത്രികള്‍, കുഷ്ഠരോഗ കേന്ദ്രങ്ങള്‍, ഗ്രാമീണ സ്‌കൂളുകള്‍ എന്നിവയുടെ പ്രവര്‍ത്തനത്തെ ഫണ്ടുകളുടെ ലഭ്യതക്കുറവ് കാര്യമായി ബാധിക്കു. എലിയെ തോല്‍പ്പിക്കാന്‍ ഇല്ലം ചുടുന്ന രീതിയിലുള്ള നിയമനിര്‍മ്മാണമാണ് ഇതെന്നും അദ്ദേഹം വിമര്‍ശിച്ചു.

Tags

Share this story

From Around the Web