എഫ് സി ആര്‍എ  ഭേദഗതി ബില്ല് കൊണ്ട് വരാന്‍ ഒരു കാരണവശാലും അനുവദിക്കില്ല.ഇന്ത്യാ സഖ്യം ഒറ്റകെട്ടായി എതിര്‍ക്കും, കെ സി വേണുഗോപാല്‍

 
k c venugopal



കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിനെ തള്ളി കെസി വേണുഗോപാല്‍. ഇത്രയും ദിവസം മൗനം പാലിച്ച് അവസാന മണിക്കൂറിലാണ് കിരണ്‍ റിജിജു പ്രതികരിച്ചത്. 

എഫ്സിആര്‍എ ബില്‍ കൊണ്ടുവരാന്‍ വെല്ലുവിളിക്കുന്നു. ഇന്ത്യയിലെ സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനങ്ങളെ ലക്ഷ്യം വെക്കുന്ന ഇത്തരം ബില്‍ കൊണ്ടുവരാനോ സഭയില്‍ അവതരിപ്പിക്കാനോ സഖ്യം ഒരുകാരണവശാലും സമ്മതിക്കില്ലെന്ന് കെ സി വേണുഗോപാല്‍ വ്യക്തമാക്കി.


പ്രതിപക്ഷത്തിന്റെ ആവശ്യമല്ല കേന്ദ്രം അംഗീകരിച്ചത്. ചര്‍ച്ച വലിച്ചു നീട്ടി മറുപടി പറയുക അല്ല വേണ്ടത്. അമിത് ഷാ നേരിട്ട് സഭയില്‍ എത്തി പ്രസ്താവന നടത്തണം.അയോധ്യ സംഭാവന കൊള്ളയില്‍ സര്‍ക്കാര്‍ പ്രതികരിക്കണം. 


രാജ്യത്തെ ഓരോ വീടും കൊള്ളയടിച്ചതിന് തുല്യമാണിത്. പ്രതിപക്ഷത്തിന്റെ ഈ ആവശ്യത്തോട് ഇതുവരെയും കേന്ദ്രം പ്രതികരിച്ചിട്ടില്ലെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

Tags

Share this story

From Around the Web