ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ലാ അസംബ്ലി വ്യാഴാഴ്ച പാറത്തോട് മലനാട് ഓഡിറ്റോറിയത്തില്‍ നടക്കും, ഉദ്ഘാടനം ചെയ്യുന്നത് മാര്‍ ജോസ് പുളിക്കല്‍
കാഞ്ഞിരപ്പള്ളി: ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല അസംബ്ലി വ്യാഴം രാവിലെ 10ന് പാറത്തോട് മലനാട് ഓഡിറ്റോറിയത്തില്‍ നടക്കും. ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല രക്ഷാധികാരി മാര്‍ ജോസ് പുളിക്കല്‍ ഉദ്ഘാടനം നിര്‍വഹിക്കും.
ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ അധ്യക്ഷതവഹിക്കും.
കാര്‍ഷികജില്ല ജോയിന്റ് ഡയറക്ടര്‍മാരായ ഫാ. മാത്യു പനച്ചിക്കല്‍, ഫാ. വര്‍ഗീസ് കുളമ്പള്ളില്‍, ഫാ. റോബിന്‍ പട്രകാലായില്‍, ഫാ. ആന്റണി കോട്ടൂര്‍, ഫാ. ആല്‍ബിന്‍ പുല്‍ത്തകിടിയേല്‍, ദേശീയ ട്രഷര്‍ ജെയ്സണ്‍ ചെംബ്ലായില്‍, എക്സിക്യൂട്ടീവ് മെംബര്‍ നെല്‍വിന്‍ സി. ജോയ്, സംസ്ഥാന സെക്രട്ടറി ഡോ. പി.വി. മാത്യു പ്ലാത്തറ, സംസ്ഥാന ട്രഷറര്‍ ജോസ് സി.എ. പൂവത്തോലിചെറ്റയില്‍, കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല പ്രസിഡന്റ് തോമസ് തുപ്പലഞ്ഞിയില്‍, സെക്രട്ടറി തോമസുകുട്ടി വാരണത്ത്, ഹൈറേഞ്ച്, ലോറേഞ്ച്, തെക്കന്‍ മേഖല പ്രസിഡന്റുമാരായ സെബാസ്റ്റ്യന്‍ മുക്കുങ്കല്‍, ഷാബോച്ചന്‍ മുളങ്ങാശേരി, ജോസ് താഴത്തുപീടിക, മേഖല സെക്രട്ടറിമാരായ ജോസ് വടക്കേടത്ത്, സെബാസ്റ്റിയന്‍ കൈതയ്ക്കല്‍, തോമസ് കൊട്ടാടിക്കുന്നേല്‍ എന്നിവര്‍ പ്രസംഗിക്കും.
അസംബ്ലിയില്‍ സംഘടന സംവിധാനത്തിന്റെയും പോഷക സംഘടനകളുടെയും ശാക്തീകരണം, കര്‍ഷക വിരുദ്ധ നയങ്ങളോടും കാര്‍ഷിക പ്രശ്നങ്ങളോടുമുള്ള സംഘടനയുടെ നിലപാട്, എല്‍നിനോ ആഘാതത്തില്‍ നിന്നു കര്‍ഷകരെ രക്ഷിക്കാന്‍ ഇന്‍ഫാം ആവിഷ്‌കരിച്ചിരിക്കുന്ന പ്രത്യേക പദ്ധതികള്‍ എന്നിവ ചര്‍ച്ച ചെയ്യും.