മെക്സിക്കോ സിറ്റിയിലെ പ്രശസ്തമായ ഗ്വാഡലൂപ്പ ബസിലിക്ക, മരണമടഞ്ഞ അമ്മമാരുടെ സ്മരണയ്ക്കായി മാതൃദിനത്തിൽ പ്രത്യേക പ്രാർഥനകൾ സംഘടിപ്പിക്കുന്നു
May 7, 2026, 07:45 IST
മെക്സിക്കോ സിറ്റിയിലെ പ്രശസ്തമായ ഗ്വാഡലൂപ്പ ബസിലിക്ക, മരണമടഞ്ഞ അമ്മമാരുടെ സ്മരണയ്ക്കായി മാതൃദിനത്തിൽ (മെയ് 10, ഞായറാഴ്ച) പ്രത്യേക പ്രാർഥനകൾ സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി വിശ്വാസികൾക്ക് തങ്ങളുടെ പരേതരായ അമ്മമാരുടെ ചിത്രങ്ങൾ ഇമെയിൽ വഴി അയച്ചുനൽകാവുന്നതാണ്.
basilica.guadalupe@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് മെയ് 1 മുതൽ 5 വരെയുള്ള തീയതികളിൽ ഫോട്ടോകൾ അയക്കാനായിരുന്നു നിർദ്ദേശം. 1531-ൽ വിശുദ്ധ ജുവാൻ ഡിഗോയുടെ വസ്ത്രത്തിൽ അദ്ഭുതകരമായി തെളിഞ്ഞ ഗ്വാഡലൂപ്പ മാതാവിന്റെ യഥാർഥ ചിത്രം സൂക്ഷിച്ചിരിക്കുന്ന ഈ മരിയൻ തീർഥാടന കേന്ദ്രം, തങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ഈ വിവരം പങ്കുവെച്ചത്. മെയ് 10-ന് ഉച്ചയ്ക്ക് 12:00 മണിക്ക് ബസിലിക്കയിലെ പ്രധാന പീഠത്തിൽ നടക്കുന്ന വിശുദ്ധ കുർബാനയിൽ ഈ അമ്മമാരുടെ നിത്യശാന്തിക്കായി പ്രത്യേകമായി പ്രാർഥിക്കും.