മരിച്ചെന്നു വീട്ടുകാർ കരുതി ; 28 വർഷങ്ങൾക്ക് ശേഷം മറനീക്കി പുറത്ത് കൊണ്ട് വരാൻ കാരണമായത് എസ്ഐആർ

 
sir

തീവ്ര വോട്ടർപ്പട്ടിക പരിഷ്കരണം രാജ്യത്തെ ജനങ്ങൾക്കുണ്ടാക്കിയ ബുദ്ധിമുട്ട് ചെറുതന്നുമല്ല.

പലർക്കും പൗരത്വം തെളിയിക്കേണ്ടി വന്ന സാഹചര്യം കുറച്ച് വിഷമം ഉണ്ടാക്കിയെങ്കിൽ, ഉത്തർപ്രദേശിൽ മുസാഫിർ ന​ഗറിലെ ഒരു കുടുംബത്തിന് 28 വർഷങ്ങൾക്ക് ശേഷം അവരുടെ ഒരു കുടുംബാ​ഗത്തെ തിരിച്ച് കിട്ടിയത് എസ്ഐആറിന്റെ ഈ നൂലാമാല കാരണമാണ്.

ഇപ്പോൾ 79 വയസ്സുള്ള ഷെരീഫ് അഹമ്മദ്ദാണ് 28 വർഷങ്ങൾക്ക് ശേഷം കുടുംബത്തിലേക്ക് തിരിച്ചു വന്നത്. അതിനു കാരണമായതോ എസ്ഐആറും.


1997-ൽ വീട്ടിൽ നിന്നും പോയ ഷെരീഫ് അഹമ്മദ്ദ് വെസ്റ്റ് ബം​ഗാളിൽ എത്തി മറ്റൊരു കുടുംബമൊക്കെയായി ജീവിക്കുകയായിരുന്നു.

എന്നാൽ വീട്ടുകാർ ഇയാളെ കണ്ട് പിടിക്കാൻ പലയാവർത്തി തിരച്ചിൽ നടത്തിയിരുന്നു.

വെസ്റ്റ് ബം​ഗാളിൽ പോലും ഷെരീഫ് അഹമ്മദ്ദിനെ അന്വേഷിച്ച് പോയതായി ബന്ധുവായ വസീം അഹമ്മദ്ദ് പറഞ്ഞു.

അന്വഷണം ഫലം കാണാത്യതോടെ ഷെരീഫ് അഹമ്മദ്ദ് മരിച്ചതായി കുടുംബം കണകാക്കി.

എന്നാൽ എസ്ഐആർ വന്നതോടെ രേഖകൾ സമർപ്പിച്ചില്ലെങ്കിൽ വോട്ടർപട്ടികയിൽ പേരുണ്ടാകില്ല എന്ന ഒറ്റ കാരണമാണ് അഹമ്മദ്ദിനെ വീണ്ടും തന്റെ ഭൂതകാലത്തിലേയ്ക്ക് തിരിച്ച് പോകാൻ പ്രേരിപ്പിച്ചത്.

Tags

Share this story

From Around the Web