യോങ്കേഴ്‌സ് സെന്റ് തോമസ് പള്ളിയുടെ ഫാമിലി & റിട്രീറ്റ് അനുഗ്രഹപ്രദവും ആഹ്‌ളാദകരവുമായി

പെന്‍സില്‍വാനിയ: യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളി ഇദംപ്രഥമമായി നടത്തിയ റിട്രീറ്റ് ജൂലൈ 30 മുതല്‍ ഓഗസ്റ്റ് 1 വരെ പെന്‍സില്‍വാനിയയിലെ റിഫ്രഷിംഗ് മൗണ്ടനില്‍ വെച്ച് നടത്തി.
30-ാം തീയതി ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ഘോഷയാത്രയോടുകൂടി ആരംഭിച്ച് വെള്ളിയാഴ്ച ഉച്ചനമസ്‌കാരത്തോടെ സമാപിച്ചു. യാമ നമസ്‌കാരങ്ങളും തുടര്‍ച്ചയായി കലാപരിപാടികളും നടത്തി.ഒട്ടനവധി അംഗങ്ങള്‍ പങ്കെടുത്തു.
പങ്കെടുത്ത എല്ലാവരേയും ഇടവക വികാരി ഫാ. ജോബ്‌സണ്‍ കോട്ടപ്പുറത്തും, മുന്‍ വികാരി വെരി റവ. ചെറിയാന്‍ നീലാങ്കല്‍ കോര്‍എപ്പിസ്‌കോപ്പയും അഭിനന്ദിക്കുകയും നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. ട്രസ്റ്റി മാത്യു ജോര്‍ജ്, സെക്രട്ടറി ജോസി മാത്യു, ലീലാമ്മ മത്തായി, ജെയിംസ് മാത്യു, ടോമി തോമസ്, ആ്ഞ്ചലോ ജോര്‍ജ് എന്നിവര്‍ അഭിനന്ദന പ്രസംഗങ്ങള്‍ നടത്തി.
ബിന്ദു രാജു കോര്‍ഡിനേറ്ററായും, കുര്യാക്കോസ് വര്‍ഗീസ് കണ്‍വീനറായും സ്തുത്യര്‍ഹമായ പ്രവര്‍ത്തനം നടത്തി. അടുത്ത വര്‍ഷവും ഈ റിട്രീറ്റ് തുടരണമെന്ന് പങ്കെടുത്ത എല്ലാവരും ഏക സ്വരത്തില്‍ അഭിപ്രായപ്പെട്ടു.