കുടുംബത്തിന് ബാധ്യതയാകാനില്ല; മകനും ഭാര്യയും ക്ഷേത്രത്തില്‍ പോയ സമയം മാതാപിതാക്കള്‍ ജീവനൊടുക്കിയ നിലയില്‍
 

 
sert


 

തൃശൂര്‍ കോടന്നൂര്‍ പുത്തന്‍വെട്ടുവഴിയില്‍ ദമ്പതികളെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വടക്കേപുരക്കല്‍ വീട്ടില്‍ സത്യന്‍(66) ഭാര്യ കുമാരി (59) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരും രോഗ ബാധിതരായി ഏറെ നാളുകളായി ചികിത്സയില്‍ ആയിരുന്നു. ആത്മഹത്യ കുറിപ്പ് വീട്ടില്‍ നിന്നും കണ്ടെടുത്തു. 
കുടുംബത്തിന് ബാധ്യതയാവാതിരിക്കാന്‍ ജീവിതം അവസാനിപ്പിക്കുന്നു എന്നാണ് ആത്മഹത്യാ കുറിപ്പിലുള്ളത്. മകനും ഭാര്യയും ചോറ്റാനിക്കര ക്ഷേത്രത്തില്‍ പോയി തിരികെ വന്നപ്പോഴാണ് വീടിന്റെ ഒരു ഭാഗത്ത് ഇരുവരെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതകള്‍ ഒന്നുമില്ല. മരണത്തില്‍ ദുരൂഹത ഇല്ലെന്ന് പൊലീസ് വ്യക്തമാക്കി. 

Tags

Share this story

From Around the Web