ഈഴവർ പൂണൂൽ ധരിക്കുന്നത് ബ്രാഹ്മണ മഹിമ സൂക്ഷിക്കാൻ,ഈഴവർ നടത്തുന്ന അമ്പലങ്ങളിൽ പൂണൂൽ ധരിച്ചാണ് പൂജകൾ നടത്തുന്നത്: ജി.സുധാകരൻ

 
sudhakaran

ആലപ്പുഴ: ഈഴവർ പൂണൂൽ ധരിക്കുന്നത് ബ്രാഹ്മണ മഹിമ സൂക്ഷിക്കുന്നതി .നാലാണെന്ന് ജി.സുധാകരൻ എംഎൽഎ.

ആലപ്പുഴയിൽ ബ്രാഹ്മണസഭ സംസ്ഥാന കലോത്സവത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബ്രാഹ്മണ സംസ്കാരം ഹൃദയത്തിൽ കൊണ്ടുനടക്കുന്ന ബ്രാഹ്മണരല്ലാത്തവർ കേരളത്തിലുണ്ട്.

അതിന് ഉദാഹരണമാണ് ഈഴവസമുദായം. ഈഴവർ നടത്തുന്ന അമ്പലങ്ങളിൽ പൂണൂൽ ധരിച്ചാണ് പൂജകൾ നടത്തുന്നത്.

പൂണൂൽ ധരിച്ചാലേ പൂജകൾ ശരിയാകൂവെന്നാണ് ഈഴവ സമുദായം വിശ്വസിക്കുന്നതെന്നും സുധാകരൻ പറഞ്ഞു.

ബ്രാഹ്മണ സാമൂഹിക വ്യവസ്ഥയിലെ ഉച്ചനീചത്വങ്ങളെയാണ് തങ്ങൾ എതിർത്തിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Tags

Share this story

From Around the Web