ഉപേക്ഷിക്കപ്പെടലിന്റെ അനുഭവം രക്ഷയിലേക്കുള്ള വഴി
'ദരിദ്രര്‍ ഭക്ഷിച്ചു തൃപ്തരാകും; കര്‍ത്താവിനെ അന്വേഷിക്കുന്നവര്‍അവിടുത്തെ പ്രകീര്‍ത്തിക്കും; അവര്‍ എന്നും സന്തുഷ്ടരായി ജീവിക്കും (സങ്കീര്‍ത്തനങ്ങള്‍ 22: 26).
തന്റെ ബലിയുടെ അവസാന ഘട്ടമായപ്പോള്‍ ലോകം മുഴുവനും വേണ്ടിയുള്ള പാപപരിഹാരത്തിനായുള്ള പ്രായശ്ചിത്തപ്രവര്‍ത്തി പൂര്‍ത്തിയാക്കിയെന്ന് യേശുവിനറിയാമായിരുന്നു.
പാപം ദൈവത്തില്‍ നിന്നുള്ള അകല്‍ച്ച ആയതിനാല്‍ സഹനം അതിന്റെ ആഴമായ അര്‍ത്ഥത്തില്‍ ഈശോയ്ക്ക് അനുഭവിക്കണമായിരുന്നു.
'എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ട് അങ്ങ് എന്നെ ഉപേക്ഷിച്ചു?'' എന്ന സങ്കീര്‍ത്തകന്റെ ഗീതത്തോട് ചേര്‍ന്ന് പ്രത്യാശയുടെ വാക്യം നമ്മുക്ക് കാണാന്‍ സാധിയ്ക്കുന്നു.
''കര്‍ത്താവാണ് മോചനം നേടിത്തന്നത് എന്ന് അവര്‍ ഉദ്ഘോഷിക്കും'' ഈ വാക്യം സ്വാതന്ത്ര്യത്തിന്റേയും എല്ലാവര്‍ക്കുമായി ദൈവം നല്‍കുന്ന രക്ഷ പ്രഖ്യാപിക്കുന്ന ഗീതമാണെന്ന കാര്യത്തില്‍ സംശയമില്ല.
ചുരുക്കത്തില്‍ ഉപേക്ഷിക്കപ്പെടലിന്റെ അനുഭവം, രക്ഷയിലേക്കും വഴി തുറക്കുന്ന ഒരു താല്‍ക്കാലിക വേദനമാത്രമാണ്. മരണത്തെ ജയിച്ച യേശുവിന്റെ ഉയിര്‍പ്പ് രക്ഷയുടെ സന്ദേശമാണ് പ്രദാനം ചെയ്യുന്നത്.
(വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, റോം, 30.11.88).