ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശം ചോരാതെ വെള്ളികുളം എസ്.എം. വൈ. എംന്റെ നേതൃത്വത്തില്‍ ഫുട്‌ബോള്‍ ലൈവ് ഒരുക്കി
വെള്ളികുളം: അമേരിക്ക യില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിന്റെ മത്സരപോരാട്ടം നാട്ടിന്‍പുറത്തെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് വലിയആവേശമായി മാറിക്കഴിഞ്ഞു. ഫുട്‌ബോള്‍ ആരാധകര്‍ക്ക് സെമിഫൈനല്‍ മുതല്‍ മത്സരം വീക്ഷിക്കുന്നതിന് വെള്ളികുളം എസ്. എം. വൈ. എമ്മിന്റെ നേതൃത്വത്തില്‍ പള്ളി അങ്കണത്തില്‍ ബിഗ് സ്‌ക്രീന്‍ ഒരുക്കിയാണ് ലോകകപ്പിനെ സ്വീകരിച്ചത്.
അര്‍ജന്റീനായുംസ്‌പെയിനും തമ്മിലുള്ള ശക്തമായ ഫൈനല്‍ പോരാട്ടം ബിഗ് സ്‌ക്രീനില്‍ വീക്ഷിക്കുന്നതിന് നൂറുകണക്കിന് പേരാണ് പള്ളിയങ്കണത്തില്‍ ചേര്‍ന്നത്. നാട്ടിന്‍പുറത്തെ ഫുട്‌ബോള്‍ പ്രേമികളുടെ വികാരം കണക്കിലെടുത്ത് വെള്ളികുളം പള്ളി വികാരി ഫാ. സ്‌കറിയ വേകത്താനമാണ് ഫുട്‌ബോള്‍ ലൈവ് വീക്ഷിക്കുന്നതിന് വേണ്ടി ബിഗ് സ്‌ക്രീന്‍ സൗകര്യം തയ്യാറാക്കിയത്.

ഫൈനല്‍ മത്സരത്തില്‍ ഇരു ടീമുകളുടെയും ആരാധകരുടെ ആവേശം ഒട്ടും ചെറുതായില്ല. ഫുട്‌ബോളിന്റെ മുടി ചൂടന്മാരായ അര്‍ജന്റീനായുടെ ഫൈനല്‍ മത്സരത്തിലെ തോല്‍വി അര്‍ജന്റീനാ ഫാന്‍സുകാര്‍ക്ക് കടുത്ത നിരാശയാണ് സമ്മാനിച്ചത്.
വരുന്ന ലോകകപ്പില്‍ തങ്ങള്‍ മെച്ചപ്പെടുമെന്നുമുള്ള പ്രതീക്ഷയില്‍ ആണ് ഫുട്‌ബോള്‍ ആരാധകര്‍ കളം വിട്ടത്. സ്‌പെയിനിന്റെ വിജയം ആരാധകര്‍ക്ക് വലിയ ആനന്ദവും സന്തോഷവുമാണ് നല്‍കിയത്. വെള്ളി കുളത്ത് ഫുട്‌ബോള്‍ പ്രേമികള്‍ക്ക് വേണ്ടി മത്സരം സംഘടിപ്പിച്ചുമാണ് ലോകകപ്പിനെ പിന്തുണച്ചത്.
പരിപാടികള്‍ നടത്തുന്നതിനു വേണ്ടി റ്റോബിന്‍സ് കൊച്ചുപുരയ്ക്കല്‍, അലന്‍ സണ്ണി കണിയാം കണ്ടത്തില്‍,നിതിന്‍ ചാകോംപ്‌ളാക്കല്‍,ബ്രീസ് വള്ളിയാംതടത്തില്‍, സാന്റോ സിബി തേനംമാക്കല്‍,സ്റ്റെബിന്‍ ജേക്കബ് നെല്ലിയേക്കുന്നേല്‍,പ്രവീണ്‍ ജോര്‍ജ് വട്ടോത്ത് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.