കടുത്ത നടപടികളുമായി എക്‌സൈസ് വകുപ്പ്. സര്‍ക്കാര്‍ നയം മദ്യ വ്യാപനം കുറയ്ക്കുക. 14,722 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 'മയങ്ങില്ല കേരളം' ക്യാമ്പയിന്‍ ഉടന്‍ : മന്ത്രി എം ലിജു

 
m linju



സംസ്ഥാനത്ത് ലഹരി മാഫിയകള്‍ക്കെതിരെ കര്‍ശന നടപടികളുമായി എക്‌സൈസ് വകുപ്പ് മുന്നോട്ട് പോവുകയാണെന്ന് എക്‌സൈസ് മന്ത്രി എം. ലിജു. സര്‍ക്കാരിന്റെ ലക്ഷ്യം കേരളത്തില്‍ നിന്നും ലഹരി നിര്‍മാര്‍ജനം ചെയ്യല്‍.


 'മയങ്ങില്ല കേരളം' എന്ന ലഹരി വിരുദ്ധ ക്യാമ്പയിന് ഉടന്‍ തുടക്കമാകും. ക്യാമ്പയിന്റെ എന്‍ഫോഴ്‌സ്‌മെന്റ് സൈഡാണ് ഓപ്പറേഷന്‍ തണ്ടര്‍. അവയര്‍നെസ്സും റീഹാബിലിറ്റേഷനും സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യങ്ങള്‍.


രാജ്യതാദ്യമായി ഒരു റിപ്പോര്‍ട്ടിംഗ് പോര്‍ട്ടല്‍ ആരംഭിക്കാന്‍ കേരള എക്‌സൈസ് വകുപ്പിനായി. ലഹരി നിര്‍മാര്‍ജനത്തിന് വകുപ്പ് രൂപം നല്‍കിയിരിക്കുന്നത് ദീര്‍ഘകാല പദ്ധതികള്‍.


 ഓപ്പറേഷന്‍ തണ്ടര്‍ ആരംഭിച്ച് ഒരു മാസത്തിനുള്ളില്‍ 15,000 തിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 


വരും ദിവസങ്ങളില്‍ ലഹരി വിരുദ്ധ ക്ലബ്ബുകള്‍ എല്ലാ സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് ആരംഭിക്കും. വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ജാഗ്രത സമിതികള്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സര്‍ക്കാരിന്റെ നയം മദ്യ വ്യാപനം കുറയ്ക്കുക എന്നത് തന്നെയാണ്. നിയമസഭ സമ്മേളനത്തിന് ശേഷം മദ്യ നയത്തില്‍ ചര്‍ച്ച നടത്തും.


 ശേഷം എക്‌സൈസ് ഡ്രാഫ്റ്റ് പൂര്‍ത്തിയാക്കും. ഡഉഎ ലടക്കം ചര്‍ച്ച നടത്തണം. വീര്യം കുറഞ്ഞ മദ്യ നികുതിയില്‍ മുഖ്യമന്ത്രി കൃത്യമായി നിലപാട് പ്രഖ്യാപിച്ചു.

 നാളെ വില്‍പ്പന വന്നാല്‍ വേണ്ട നികുതി ഘടനയാണ് ബജറ്റില്‍ പറഞ്ഞിരിക്കുന്നത്.

വീര്യം കുറഞ്ഞ മദ്യത്തിനു ചട്ട ഭേദഗതി നടത്തിയത് കഴിഞ്ഞ സര്‍ക്കാര്‍. ബജറ്റില്‍ നികുതി പറഞ്ഞത് വീര്യം കുറഞ്ഞ മദ്യം വില്‍ക്കാന്‍ വേണ്ടിയല്ല. സംസ്ഥാനത്തു ഒരു മദ്യം വില്‍ക്കണമെങ്കില്‍ തീരുമാനം എടുക്കേണ്ടത് എക്‌സൈസ് കമ്മീഷണര്‍.


 ബ്രാന്‍ഡ് രജിസ്‌ട്രേഷന്‍ നടത്തേണ്ടത് എക്‌സൈസ് വകുപ്പാണ്.അങ്ങനെ ഒരു നീക്കം നടന്നാല്‍ അതിനെ റിജക്റ്റ് ചെയ്യാന്‍ അവകാശമുള്ള ആളാണ് എക്സൈസ് മന്ത്രി. വില്‍ക്കണോ വേണ്ടയോ എന്നത് ചര്‍ച്ച ചെയ്തു തീരുമാനിക്കേണ്ട കാര്യമാണ്. 


അത് തന്നെയാണ് സംസ്ഥാന മുഖ്യമന്ത്രിയുടെ പറഞ്ഞത്. കൂട്ടായ ചര്‍ച്ചകളികൂടെയാണ് നയം നിശ്ചയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വി എം സുധീരന്‍ പറഞ്ഞതില്‍ എന്താണ് തെറ്റ്. ഇതൊരു ജനാധിപത്യ സമൂഹമാണ്. വ്യത്യസ്തമായ അഭിപ്രായം ഉണ്ടാകും. അദ്ദേഹം അദ്ദേഹത്തിന്റെ അഭിപ്രായം പറയുന്നതില്‍ തെറ്റില്ല. മുഖ്യമന്ത്രി പറഞ്ഞത് ഭരണപരമായ തീരുമാനമാണ്. 


സെയില്‍ ടാക്‌സ് ഏര്‍പ്പെടുത്താന്‍ പോകുന്നത് ബജറ്റ് രഹസ്യമാണ്. ധനകാര്യ മന്ത്രി ബജറ്റിനു മുന്‍പ് വകുപ്പ് മന്ത്രിമാരോട് പറയേണ്ട കാര്യമില്ല. നിങ്ങളുടെ പദാവലി എന്റേ നാവില്‍ വെയ്ക്കരുത്. വിയോജിപ്പ് എന്നൊരു വാക്ക് ഞാന്‍ പറഞ്ഞിട്ടില്ല. 


അബ്കാരി പോളിസിക്ക് ശേഷം നടപ്പാക്കുന്ന കാര്യത്തില്‍ തീരുമാനം എന്നാണ് ഞാന്‍ പറഞ്ഞത്. ബാക്കിയൊക്കെ ധനകാര്യത്തിലെ ഭരണപരമായ കാര്യമാണ്.

ജവാന്റെ ഉല്‍പ്പാദനം നിലച്ചത് ഗുരുതരമായ വീഴ്ച്ച. റവന്യു നഷ്ടം ഉണ്ടാകുന്ന സംഭവം. ഈ സര്‍ക്കാര്‍ വരുന്നതിനു ഒരുമാസം മുന്‍പ് ഉല്‍പ്പാദനം നിലച്ചതാണ്. 750 ാഹ ന്റെ ഉല്‍പ്പാദനം ആദ്യം നിലച്ചു. പിന്നാലെ 1000 ാഹ ന്റെ ഉല്‍പ്പാദനവും നിലച്ചു. 


റവന്യു നഷ്ടത്തില്‍ ഉള്‍പ്പടെ നടപടി ഉണ്ടാകും. ഒരു പ്രധാന റവന്യു ഉണ്ടാക്കിത്തരുന്ന സ്ഥാപനത്തിന്റെ തലപ്പത്തു ഇരിക്കുന്നത് പ്രൊഫഷണലായ ആളുകളല്ല. അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണ റിപ്പോര്‍ട്ടിനു ശേഷം തുടര്‍ കാര്യങ്ങള്‍ തീരുമാനിക്കും. 

ചില കെടുകാര്യസ്ഥതകള്‍ ഉണ്ടായി. 750 ാഹ നു കുപ്പി നല്‍കുന്ന കമ്പനി കൃത്യമായ ടെണ്ടര്‍ രേഖകള്‍ നല്‍കിയില്ല. അത് കൊണ്ടാണ് അന്ന് ടെണ്ടര്‍ നടപടി പൂര്‍ത്തിയാകാഞ്ഞത്.


'ജവാന്റെ കുപ്പി അടയുന്നില്ല' എന്ന് സോഷ്യല്‍ മീഡിയയില്‍ കമന്റ് കണ്ടപ്പോള്‍ ആദ്യം തമാശ ആണെന്നാണ് കരുതിയത്. എന്നാല്‍ അവിടെ പോയി കണ്ടപ്പോള്‍ അങ്ങനെയല്ല തോന്നിയത്. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെങ്കിലും ഒരു പ്രൊഡക്റ്റ് ആണ്. അതിനു കൃത്യമായ രീതിയില്‍ കാര്യങ്ങള്‍ പോകണം.

മിന്നല്‍ മാജിക് മലബാര്‍ ഡിസ്റ്റില്ലറീസില്‍ 17 കോടിയുടെ ഇന്‍വെസ്റ്റ്‌മെന്റ് നടന്നിട്ടുണ്ട്. ഉല്‍പ്പാദിപ്പിക്കണമോ വേണ്ടയോ എന്നത് നയപരമായി തീരുമാനിക്കേണ്ടതാണ്. മിന്നല്‍ മാജിക്ക് വേണോ വേണ്ടയോ എന്നത് ഇത് വരെ തീരുമാനിച്ചിട്ടില്ല. മിന്നല്‍ ഒക്കെ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഉള്ളതല്ലേ. ഞങ്ങള്‍ക്ക് മദ്യ നയം ഉണ്ടല്ലോ എന്നും മന്ത്രി പറഞ്ഞു.

ബാറുകളുടെ പ്രവര്‍ത്തന സമയം, ബാര്‍ തൊഴിലാളികള്‍ക്ക് ബുദ്ധിമുട്ട് അറിയിച്ചിട്ടുണ്ട്. ചില അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഈവന്റ് മാനേജ്‌മെന്റ് ചര്‍ച്ചയില്‍ ബാറുകളുടെ സമയം കുറച്ചാല്‍ ടൂറിസം വരുമാനം കുറയ്ക്കുമെന്ന് അഭിപ്രായം ഉയര്‍ന്നു. ഈ രണ്ടു വശവും വിശദമായി ചര്‍ച്ച ചെയ്യണം. അതു കൊണ്ടാണ് നയത്തില്‍ തീരുമാനിക്കും എന്ന് പറഞ്ഞതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags

Share this story

From Around the Web