ചെറുപുഷ്പ മിഷന്‍ലീഗ് വെള്ളികുളം ശാഖയുടെ ആഭിമുഖ്യത്തില്‍ ഫാ. അബ്രഹാം ഈറ്റയ്ക്ക കുന്നേല്‍ അനുസ്മരണ സമ്മേളനം നടത്തി

 
vellikulam 1

വെള്ളികുളം: ചെറുപുഷ്പ മിഷന്‍ ലീഗ് വെള്ളികുളം ശാഖയുടെ ആഭിമുഖ്യത്തില്‍  ഫാ. അബ്രഹാം ഈറ്റയ്ക്ക കുന്നേല്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. 

മിഷന്‍ ലീഗിന്റെ  ആരംഭകാലത്ത് സംഘടനയെ വളര്‍ത്തുന്നതിനും ദൈവ വിളി പ്രോത്സാഹിപ്പിക്കുന്നതിലും  ഈറ്റയ്ക്ക കുന്നേലച്ചന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

ദൈവവിളി പ്രോത്സാഹനത്തിനുവേണ്ടി  ഭരണങ്ങാനത്ത് ആരംഭിച്ചകേരള വൊക്കേഷന്‍ സര്‍വീസ് സെന്ററിന്റെ പ്രഥമ ഡയറക്ടറായി അച്ചന്‍ ശുശ്രൂഷ ചെയ്തു.

ഈറ്റയ്ക്കകുന്നേലച്ചന്റെഅമ്പതാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് വെള്ളികുളം സ്‌കൂളില്‍ വച്ച്  നടന്ന അനുസ്മരണ സമ്മേളനത്തില്‍ റിനു റെജി ചെരിവില്‍ മീറ്റിങ്ങില്‍ അധ്യക്ഷത വഹിച്ചു. 

v kulam 2

നീതു സന്തോഷ് താന്നിപ്പൊതിയില്‍ അനുസ്മരണ പ്രഭാഷണം നടത്തി. 

ഫാ.സ്‌കറിയ വേകത്താനം മുഖ്യപ്രഭാഷണം നടത്തി. ഫാ. അബ്രഹാം ഈറ്റക്ക കുന്നേല്‍  ക്വിസ് മത്സരം സംഘടിപ്പിച്ചു.

 റെഡ് ഹൗസിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. 

മത്സരത്തില്‍ വിജയികള്‍ക്ക് ജോസഫ് കടപ്‌ളാക്കല്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ജോമോന്‍ കടപ്ലാക്കല്‍ സിസ്റ്റര്‍ ഷാനി റോസ് താന്നിപ്പൊതിയില്‍, റിയാ തെരേസ് ജോര്‍ജ് മാന്നാത്ത്, ഹണി സോജി കുളങ്ങര, അലന്‍ ജേക്കബ് കണിയാം കണ്ടത്തില്‍, സ്റ്റെഫിന്‍ ജേക്കബ് നെല്ലിയേക്കുന്നേല്‍, ജൂലിയറ്റ്  ജെയ്‌സ്ണ്‍ വാഴയില്‍,ജിന്‍സ് കൊട്ടാരത്തില്‍, ആഗ്‌നസ് മരിയ കൊല്ലികൊളവില്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Tags

Share this story

From Around the Web