ചെറുപുഷ്പ മിഷന്‍ലീഗ് സംസ്ഥാനസമിതിയുടെ ആഭിമുഖ്യത്തില്‍ സ്ഥാ പക ഡയറക്ടര്‍ ഫാ. ജോസഫ് മാലിപ്പറമ്പില്‍ അനുസ്മരണവും ഫാ. മാലിപ്പറമ്പില്‍ പുരസ്‌കാരവിതരണവും നാളെ ആര്‍പ്പൂക്കരയില്‍

 
PURSKARAM


കോട്ടയം: ചെറുപുഷ്പ മിഷന്‍ലീഗ് സംസ്ഥാനസമിതിയുടെ ആഭിമുഖ്യത്തില്‍ സ്ഥാ പക ഡയറക്ടര്‍ ഫാ. ജോസഫ് മാലിപ്പറമ്പില്‍ അനുസ്മരണവും ഫാ. മാലിപ്പറമ്പില്‍ പുരസ്‌കാരവിതരണവും നാളെ ആര്‍പ്പൂക്കരയില്‍ നടക്കും. സംസ്ഥാന പ്രസിഡന്റ് രഞ്ജിത്ത് മുതുപ്ലാക്കലിന്റെ അധ്യക്ഷതയില്‍ നടക്കുന്ന സ മ്മേളനം ആര്‍ച്ച്ബിഷപ് എമരിറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും. പുരസ്‌കാരവിതരണവും മാര്‍ പെരുന്തോട്ടം നിര്‍വഹിക്കും.

സംസ്ഥാന ഡയറക്ടര്‍ ഫാ. ഷിജു ഐക്കരക്കാനായില്‍ ആമുഖപ്രഭാഷണം നടത്തും. ചങ്ങനാശേരി അതി രൂപത ഡയറക്ടര്‍ റവ.ഡോ. വര്‍ഗീസ് പുത്തന്‍പുരയ്ക്കല്‍ സ്വാഗതമാശംസിക്കും. ശാഖകള്‍ മുതല്‍ അന്തര്‍ദേശീയ തലത്തില്‍ വരെയുള്ള ഭാരവാഹികള്‍ പങ്കെടുക്കും. തലശേരി അതിരൂപതാംഗം ഫാ. ആന്റണി തെക്കേമുറിയിലാണ് 2025-26 പ്രവര്‍ത്തന വര്‍ഷത്തെ ഫാ. ജോസഫ് മാലിപ്പറമ്പില്‍ പുരസ്‌കാരജേതാവ്.

സംസ്ഥാന ഡയറക്ട ര്‍ ഫാ. ഷിജു ഐക്കരക്കാനായില്‍, പ്രസിഡന്റ് രഞ്ജിത്ത് മുതുപ്ലാക്കല്‍, സെക്രട്ടറി ജെയ്‌സണ്‍ പുളിച്ചുമാക്കല്‍, ഓര്‍ഗനൈസര്‍ തോമസ് അടുപ്പുകല്ലുങ്കല്‍ എന്നിവര്‍ അംഗങ്ങളായ പുരസ്‌കാര നിര്‍ണയ കമ്മിറ്റി, ചെറുപുഷ്പ മിഷന്‍ലീഗ് രക്ഷാധികാരി യും ചങ്ങനാശേരി ആര്‍ച്ച്ബിഷപ്പുമായ മാര്‍ തോമസ് തറയിലിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നാണ് പുരസ്‌കാരജേതാവിനെ തെരഞ്ഞെടുത്തത്.

Tags

Share this story

From Around the Web