മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ സേവന വിഭാഗമായ ആര്‍ദ്ര ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ രണ്ട് കുടുംബങ്ങള്‍ക്ക് ഭവനങ്ങള്‍ നിര്‍മ്മിച്ച് നല്‍കി

 
house


കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ സേവന വിഭാഗമായ ആര്‍ദ്ര ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ അര്‍ഹരായ രണ്ട് കുടുംബങ്ങള്‍ക്ക് ഭവനങ്ങള്‍ നിര്‍മ്മിച്ച് നല്‍കി.

സൊസൈറ്റിയുടെ രജത ജൂബിലി പ്രോജക്ടിന്റെ ഭാഗമായാണ് വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയത്. പാമ്പാടി സെന്റ് ജോണ്‍സ് കത്തീഡ്രല്‍ ഇടവകാംഗം ആലാംപള്ളി മാട്ടേല്‍ പ്രശാന്തിയില്‍ പി.വി.ചാക്കോ സൗജന്യമായി നല്‍കിയ സ്ഥലത്താണ് ഒരുവീട് പൂര്‍ത്തീകരിച്ചത്. ഉപ്പൂട്ടില്‍ ഗ്രൂപ്പ് ഓഫ് കമ്പനി, സെന്റ് ജോണ്‌സ് കത്തീഡ്രല്‍ എന്നിവയുടെ സഹകരണത്തോടെയായിരുന്നു നിര്‍മ്മാണം.

കോട്ടയം ഭദ്രാസനാധിപന്‍ ഡോ.യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറോസ് മെത്രാപ്പോലീത്താ ഭവനം കൂദാശ ചെയ്തു. കോട്ടയം തിരുവാര്‍പ്പില്‍ നിര്‍മ്മിച്ച രണ്ടാമത്തെ ഭവനത്തിന്റെ കൂദാശ ഫാ.പി.എ.ഫിലിപ്പ് , ഫാ.കെ.വൈ.വില്‍സണ്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ആര്‍ദ്ര ഭാരവാഹിയായ കെ.ജെ.ജേക്കബ് കൊച്ചേട്ട് സൗജന്യമായി നല്‍കിയ സ്ഥലത്താണ് വീട് നിര്‍മ്മിച്ചത്.

Tags

Share this story

From Around the Web