ഇവാൻജെലിക്കൽ ചർച്ച് പിക്നിക് സംഘടിപ്പിച്ചു

 
picnic

കുവൈറ്റ് : സെന്റ് തോമസ് ഇവാൻജെലിക്കൽ ചർച്ച് കുവൈറ്റ് ഇടവക കബ്‌ദിൽ  വെച്ച് പിക്നിക് സംഘടിപ്പിച്ചു .  രാവിലെ നടന്ന റവ. സിബി പി.ജെ ആരാധനയ്ക്കു നേതൃത്വം നൽകി .ഇടവക വികാരി റവ. സിബി പി.ജെ  പിക്‌നിക് ഉത്‌ഘാടനം ചെയ്തു. ഇടവക കമ്മിറ്റി അംഗങ്ങളുടെ സഹകരണത്തിൽ കുരുവിള ചെറിയാൻ,റെനിൽ ടി . മാത്യു , ഷിജു പി .തോമസ്‌  എന്നിവരുടെ  നേതൃത്വത്തിൽ സബ് കമ്മിറ്റി  വിവിധ പ്രവർത്തനങ്ങൾ  ഏകോപിപ്പിച്ചു.  

എല്ലാ പ്രായത്തിലുമുള്ള കുട്ടികൾക്കായി നിരവധി ഗെയിമുകൾ സംഘടിപ്പിച്ചു.. അവസാന കായിക ഇനമായി നടത്തപ്പെട്ട വടം വലി മത്സരം വളരെ വീറുംവാശിയും ഉള്ളതായിരുന്നു. പിക്നിക്കിൽ സംബന്ധിച്ചവർക്കു   ഇടവക സെക്രട്ടറി സിജുമോൻ എബ്രഹാം സ്വാഗതവും  ഇടവക ട്രസ്റ്റീ  ബിജു സാമുവേൽ  നന്ദി പ്രകാശിപ്പിച്ചു. മത്സരങ്ങളിൽ വിജയികളായവർക്ക് ഇടവക വികാരി റവ. സിബി പി.ജെ  സമ്മാനങ്ങൾ വിതരണം ചെയ്തു

Tags

Share this story

From Around the Web