മൂല്യനിര്‍ണയം നടത്താതിരുന്നത് സാങ്കേതിക പിഴവ് മൂലം'; പിഎസ്‌സി പരീക്ഷ ക്രമക്കേടില്‍ അഡീഷണല്‍ സെക്രട്ടറി

 
cental university of kerala

തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോര്‍ഡ് പരീക്ഷയില്‍ 58 മാര്‍ക്കിന്റെ മൂല്യനിര്‍ണയം നടത്താതിരുന്നത് സാങ്കേതിക പിഴവ് കാരണമെന്ന് പിഎസ്‌സി പരീക്ഷ വിഭാഗം അഡീഷണല്‍ സെക്രട്ടറി ആര്‍. ഹരി.

 പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിലാണ് ഹരി ഇക്കാര്യം വ്യക്തമാക്കിയത്.

ഹരിയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും.

വരും ദിവസങ്ങളില്‍ പിഎസ്‌സിയിലെ കൂടുതല്‍ അംഗങ്ങളെ ചോദ്യം ചെയ്യാനാണ് തീരുമാനം. പിഎസ്‌സി ചെയര്‍മാന്‍ എം.ആര്‍ ബൈജുവിനോട് വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും എത്തിയിരുന്നില്ല.

ഹൈക്കോടതി വിധി വന്നതിനുശേഷം ഹാജരാകാമെന്നാണ് ബൈജു എസ്‌ഐടിയെ അറിയിച്ചത്.

Tags

Share this story

From Around the Web